Posts

Showing posts from June, 2021

കഥ

Image
 കഥ കീ ചെയിൻ വിൽപ്പനക്കാരൻ🗝️🔑 അച്ഛാ……… അയാള് പോയി…ഞാൻ അന്നേരന്നെ വിളിച്ചിറ്റെ….എണീച്ചൂടെ….. അയാൾ ഈലെ എന്നെ തിരിച്ചും പോൽ അന്നേരം അയാളോട് നിക്കാൻ പറ  മേണിക്ക. പിന്ന വെര്ന്നവര് എല്ലും ഇയാൾ ആയിട്ട് ആന്ന്‌  തോന്നൽ...ബോഗീന്റെ അങ്ങ് വെരെ കണ്ണ് എത്തും…. വെര്ന്നില്ലാ ന്ന് കാണുമ്പോ ദേഷ്യം  വാശി സങ്കടം.. എന്തെല്ലോ വെരും… അയാൾ വന്നിറ്റെ? വെരും ഈലെ എന്നെ…. അച്ഛൻ ഇത്‌ പരീമ്പോ  ഉള്ളിൽ ഇല്ലെ എല്ലാ സങ്കടും  ഒന്നിച്ച് ഇങ്ങു വെരും ന്ന് തോന്നും.. അയാൾ വന്നിറ്റ…  അയിലെ എന്നെ പോയിറ്റിണ്ടാവും... ഞാൻ അന്നേരെ പറഞ്ഞേയല്ലേ എനക് വേണം ന്ന്..  അച്ഛനോട് പറഞ്ഞാ തിരിയൂല… അമ്മേ……… കൊറച്ച് കയിഞ്ഞാ വെരും.. അന്നേരം നോക്ക ഇപ്പം അടങ്ങി ഇരിക്ക്‌…   അച്ഛാ…..എപ്പാന്ന് എത്തല് ? നാള  രാവിലെ മോളെ… ചില് ചില്… ഒച്ച കേട്ടാൽ അപ്പൊ പിന്നേം കാത്ത് നിക്കാൻ തൊടങ്ങും….. അയാൾ അട്ത്ത് എത്ത്ന്നേനി മുമ്പേ തൊടങ്ങും… അച്ഛാ….വന്നു വേണം… മേണിച്ച് താ…… കീ  ചെയ്ൻ ലെലോ….. കീ  ചെയ്ൻ….. അട്ത്ത് എത്തിയ പിന്ന.. സന്തോഷം  പിന്ന എന്തെല്ലോ വെരും… ഭയ്യാ ജി…. അച്ഛൻ ഒച്ചതിലും  ഞാൻ  അയാൾ കേക്കാണ്ടും വിളിക്കും…  അയാക്ക് കച്ചോടം കിട്ട്ന്നേനക്കാളും  എനക് സന്തോഷ

അവനിയുടെ വ്യഥ. By Anamika

 * അവനിയുടെ വ്യഥ * മകനേ ..... എന്തേ മറക്കുന്നു നീ എന്നെ പിറന്നു വീണപ്പോൾ ജീവവായു തന്നു നിന്നെ  പരിപാലിച്ച നിന്റെ അമ്മയെ കരഞ്ഞ് നിലവിളിച്ചപ്പോൾ ഒരു കുളിർകാറ്റായി ഞാൻ നിന്റെ അരികിൽ വന്നു നിന്റെ മൃദുലപാദത്താൽ ആദ്യത്തെ ചുവടുകൾ വെച്ചനേരം മുതൽ ഓരോ ചുവടിലും വീഴാതെ താങ്ങി നിർത്തിയിരുന്നു നിന്നെ ഞാൻ നീ വീണപ്പോൾ ആദ്യമായി നിന്റെ മേനിയിൽ നിന്ന് ചോര പൊടിഞ്ഞ നേരം ഒരിളം തെന്നലായി ഒരു തൂവൽ സ്പർശമായ് നിന്നരികിൽ വന്ന് നിൻ മുറിവിൽ തഴുകി ഞാൻ . ബാല്യത്തിൽ എന്റെ മേനിയിൽ  മണ്ണപ്പം ചുട്ടു കളിച്ച് എന്നെ ഇക്കിളി കൂട്ടിയത് നീ മറന്നുപോയോ ..... ഇന്ന് വളർന്നു വലുതായി നീ എന്തിനു കാട്ടുന്നു എന്നോടീ ക്രൂരത? എന്റെ വൃക്ഷലതാദികളും ജലസ്രോതസ്സുകളെയും നെൽപ്പാടങ്ങളേയും ഇല്ലാതാക്കുന്നു നീ . മൂഢനായ മനുഷ്യാ ഒന്നോർക്കുക നീ ജീവവായു കിട്ടാതെ പിടഞ്ഞുപിടഞ്ഞ് മരിക്കുമ്പോൾ മകനേ നിനക്ക് വേണ്ടി  മാറ്റിവയ്ക്കും ഞാൻ ആറടി മണ്ണ്. അമ്മയായിപ്പോയില്ലേ ..... ഞാൻ നിന്റെ അമ്മയായിപ്പോയില്ലേ - അനാമിക ആർ എസ് ഒന്നാം സെമസ്റ്റർ D. El .Ed

National statistics day.... June29

 

ഡിജിറ്റൽ മാഗസിൻ ..... അണിയറ പ്രവർത്തകർ

Image
 

ഡിജിറ്റൽ മാഗസിൻ അകതാരിൽ നിന്നും വർണ്ണങ്ങൾ ചിതറിത്തെറിച്ചപ്പോൾ

  https://online.fliphtml5.com/blhjj/vrun/

ടി ടി ഐ യിലെ വായനാവാരം ......

 നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിൽ നിന്നും വായനയുടെ ലോകത്തേക്ക് വിഹരിക്കാനുതകുന്ന മറ്റൊരു വായനാവാരം കൂടി വന്നെത്തി. ഈ പ്രതിസന്ധിഘട്ടത്തിലും ഗവൺമെന്റ് ഐ.ടി.ഇ (വനിത) എന്ന ഞങ്ങളുടെ വിദ്യാലയത്തിൽ അതിഗംഭീരമായ പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും. ഇത്തരമൊരു വായനാദിനാനുഭവം മറ്റു ദിനാചരണങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു. ആറ് ദിവസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തത്. വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് സമൃദ്ധമായിരുന്നു ഓരോ ദിനവും. ആദ്യദിനത്തിലെ പരിപാടികൾ ധന്യമാക്കിയത്, ശ്രീ കെ.എൻ കുട്ടി മാസ്റ്റർ, ശ്രീ രാജേഷ് മേനോൻ, ശ്രീ കെ.വി മോഹനൻ, ശ്രീ വിജയകൃഷ്ണൻ, ശ്രീ ഇ.സി.മോഹനൻ, ശ്രീമതി സെൽമ ടീച്ചർ എന്നിവരാണ്.അധ്യാപക വിദ്യാർഥിനികളുടെ ഭാഗത്തുനിന്ന് പ്രസംഗം, കവിതാലാപനം, കഥാവതരണം  തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. ഹൃദ്യവും ആലാപന മാധുരിയാർന്ന കവിതകളും കഥകളും കേട്ടിരിക്കാൻ തന്നെ ആസ്വാദ്യകരമായിരുന്നു. രണ്ടാം ദിവസത്തിലെ പരിപാടികൾ ധന്യമാക്കിയത്, ശ്രീ ഡോക്ടർ സതീഷ് മലപ്പുറം, ശ്രീമതി ദീപ സന്തോഷ്, ശ്രീമതി നൂർജഹാൻ, കുമാരി കാദംബരി എന്നിവരാണ്. ഇതുവരെ നടത്തിയ വായനാദിന പരിപാടികളിൽ വച്ച് ഏറ്റവും മനോഹരം അന്നായിരുന

പരിസ്ഥിതി ദിനാചരണം

 എന്റെ പരിസ്ഥിതി ദിനാചരണം            ഞാൻ ഈ ഐ.ടി.ഇ യിൽ  വന്നതിനു ശേഷമുള്ള എന്റെ ആദ്യ പരിസ്ഥിതി ദിനാചരണം. ഈ ഒരു ദിവസം മാത്രം ഉള്ളതാകരുത്   പരിസ്ഥിതിയോടുള്ള ഇഷ്ടവും പരിചരണവും എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടാണ് ഞങ്ങളും അധ്യാപകരും ഈ ദിനാചരണം തുടങ്ങിയത്. ഞാൻ ഇതുവരെ പങ്കെടുത്തതിൽ വെച്ച് എന്തുകൊണ്ടോ എനിക്ക് ഏറ്റവും ഓർമ്മയിൽ തങ്ങി നിൽക്കുന്നതും വിപുലവും ആയിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം. കോവിഡ് മഹാമാരിക്കിടയിൽ ആണെങ്കിലും, ഓരോരുത്തരും വ്യത്യസ്ത ഇടങ്ങളിൽ ആണെങ്കിലും, മനസ്സുകൊണ്ട് ഞങ്ങൾ ആ വിദ്യാലയ മുറ്റത്ത് ആയിരുന്നു പരിസ്ഥിതിദിനാഘോഷം നടത്തിയത്.              ജൂൺ അഞ്ചാം തീയതി ആണ് പരിസ്ഥിതി ദിനം എങ്കിലും തലേദിവസം തന്നെ ഞങ്ങളുടെ പരിപാടികൾ തുടങ്ങി. പരിസ്ഥിതി ദിനത്തിൻറെ തുടക്കം എന്ന നിലയിൽ ആദ്യം ഒരു സെമിനാർ ആയിരുന്നു. വളരെയധികം സന്തോഷം ആയിരുന്നു, കാരണം ഞങ്ങൾക്ക് ഈയൊരു സെമിനാർ എടുത്തു തരാൻ  ഞങ്ങൾക്ക് വിശിഷ്ട വ്യക്തിയായി ലഭിച്ചത്  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോക്ടർ വി .ബി ശ്രീകുമാർ സാറാണ്. ഞാനായിരുന്നു ആ സെമിനാറിന്റെ  മോഡറേറ്റർ .സാറിനെ കുറിച്ച് കൂടുതൽ അന്വേഷി

Parliament members...

Image
 

പരിസ്ഥിതിദിനാഘോഷം......

Image
 

പരിസ്ഥിതിദിനാഘോഷം പോസ്റ്റർ

Image
 
Image
പരിസ്ഥിതിദിനം.....   By Anamika and Athira

കവിത - അനുശ്രീ വി എസ്

Image
പ്രണയ മഴ..... മഴനീരിൽ മുങ്ങി മഴയോട് മിണ്ടി മയിലാട്ടമൊന്നു തുടങ്ങി. കുയിൽ പാട്ടു മൂളി കുളിരായി മാറി കദനങ്ങൾ കാറ്റിൽ പറത്തി. നിറമൊന്നു ചൂടി നിനവായി മാറി നെറുകയ്യിൽ കാന്തി പുരട്ടി. ചിറകൊന്നു പാകി ചിറകടിച്ചാടി ചിരകാല സ്വപ്നം പുതുക്കി. തെളിനീരിൽ മുങ്ങി തളരാതെ നീന്തി തെളിമാനം തൊട്ടു മടങ്ങി. പതറാതെ നീങ്ങി പടിയോരമെത്തി പലതായ് തെളിഞ്ഞു വസന്തം.
Image
*ഞാനും   വിദ്യാലയത്തിലേക്ക്*..🤩 രണ്ടു മാസത്തെ നീണ്ട വേനലവധിയ്ക്ക ശേഷം ഒരു പുതിയ അധ്യയന വർഷം കൂടി വന്നെത്തിയിരിക്കുന്നു. അറിവിൻ്റെ ആദ്യാക്ഷരം നുകരാറായി ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു വരുന്ന ലക്ഷക്കണക്കിനു കുരുന്നുകൾ ... അവരെ വരവേൽക്കാനായി പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങി നിൽക്കുന്ന വിദ്യാലയങ്ങൾ... കൂടെ അക്ഷരമുറ്റത്തേക്ക് അവരെ കൈപിടിച്ചുയർത്താൻ അധ്യാപകരും..🥳   പ്രവേശനോത്സവം...! അത് ഒരു ആഘോഷം തന്നെയാണ്. നമ്മുടെയെല്ലാം ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാനിടയില്ലാത്ത മനോഹരമായ ഒരു അനുഭവം. ഇനി ഞാൻ എൻ്റെ അനുഭവം നിങ്ങളുമായി പങ്കുവെയ്ക്കട്ടെ... കുഞ്ഞുടുപ്പും പുള്ളിക്കടയും പുത്തൻ ബാഗും കൊണ്ട് പുതിയ ഒരു ലോകത്തേക്ക് പ്രവേശിക്കുന്നതിൻ്റെ ആവേശത്തിൽ തന്നെയായിരുന്നു ഞാനും.🥳 വളരെ അത്യാവശ്യമായിരുന്നതുകൊണ്ടു മാത്രം നല്ലൊരു ഉമ്മയൊക്കെ തന്ന് വേഗം വരാം എന്നും പറഞ്ഞ്  അമ്മ ഓഫീസിലേക്ക് പോയി. അതുകൊണ്ടു തന്നെ ഏറ്റവും അടുത്ത ചങ്ങാതിയായ അച്ഛഛനോടൊപ്പം ആയിരുന്നു എൻ്റെ ആദ്യ സ്കൂൾ യാത്ര... അലങ്കരിച്ചു വെച്ച വിദ്യാലയ കവാടവും, ബലൂണുകളും, വർണ്ണക്കടലാസുകളും, മധുര പലഹാരങ്ങളും എന്ന വരവേറ്റു. ക്ലാസിൻ
Image
ജൂൺ ഒന്ന് ..... രണ്ടുമാസത്തെ അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കാൻ കാത്തിരിക്കുന്ന ദിവസം. കുടയും ചെരുപ്പും ബാഗുമൊക്കെ വാങ്ങിച്ചത് കൂട്ടുകാരെ കാണിക്കാൻ തിരക്കുള്ള മനസ്സോടെ ഉറങ്ങുന്ന രാത്രിയായിരുന്നു മെയ് 31.. ഈ വസ്തുക്കൾ ഒന്നുമില്ലാതെ നിരവധി കൂട്ടുകാർ അന്ന് നമുക്കുചുറ്റും ഉണ്ടായിരുന്നു. വർഷകാലത്ത് ബുദ്ധിമുട്ടുന്നവർ ചെരുപ്പില് കുടയില്ല മറ്റുള്ളവരെ കുടക്കീഴില് നനയാതെ വരുന്നവർ എല്ലാത്തിനും കൂടി ഒരു ബുക്ക് മാത്രം ഉള്ളവർ അങ്ങനെ കുറെ പേർ...           പ്രവേശനോത്സവത്തിന് കൂട്ടായി അന്ന് ഇടവപ്പാതിയും എത്തും. അമ്മയുടെ കൂടെ ആദ്യമായി സ്കൂളിൽ എത്തിയത് ഞാനിന്നുമോർക്കുന്നു. കൂട്ടായി ചേട്ടനും. വലിയ ഗമയിൽ ഞാനിരുന്നു കാരണം രണ്ടുപേരും കൂടെയുണ്ട്. ടീച്ചർ വന്നു എല്ലാവരെയും പുറത്താക്കി, പെട്ടെന്ന് എന്റെ ഭാവം മാറി. അമ്മയെ കാണണം  ടീച്ചറിന് അടുത്ത അടവ് ഒന്നും നടക്കില്ല ഒന്ന് മാറ്റി പിടിച്ചു അമ്മയുടെ സാരി എങ്കിലും ഒന്ന് കാണിക്കുമോ സഹികെട്ട് ടീച്ചർ അമ്മയെ വിളിച്ചു. " നാളെ ഒരു സാരി കൊണ്ടുവന്ന് ജനലിൽ കിട്ടിയിട്ടുള്ളൂ" കൂടെ എന്നെയും പറഞ്ഞയച്ചു..            വർഷങ്ങൾ കഴിഞ്ഞു ഞാനും അമ്മയായി പുത്തനുടുപ്പ