കഥ
കഥ
കീ ചെയിൻ വിൽപ്പനക്കാരൻ🗝️🔑
അച്ഛാ………
അയാള് പോയി…ഞാൻ അന്നേരന്നെ വിളിച്ചിറ്റെ….എണീച്ചൂടെ…..
അയാൾ ഈലെ എന്നെ തിരിച്ചും പോൽ അന്നേരം അയാളോട് നിക്കാൻ പറ മേണിക്ക.
പിന്ന വെര്ന്നവര് എല്ലും ഇയാൾ ആയിട്ട് ആന്ന് തോന്നൽ...ബോഗീന്റെ അങ്ങ് വെരെ കണ്ണ് എത്തും….
വെര്ന്നില്ലാ ന്ന് കാണുമ്പോ ദേഷ്യം വാശി സങ്കടം.. എന്തെല്ലോ വെരും…
അയാൾ വന്നിറ്റെ?
വെരും ഈലെ എന്നെ….
അച്ഛൻ ഇത് പരീമ്പോ ഉള്ളിൽ ഇല്ലെ എല്ലാ സങ്കടും ഒന്നിച്ച് ഇങ്ങു വെരും ന്ന് തോന്നും..
അയാൾ വന്നിറ്റ… അയിലെ എന്നെ പോയിറ്റിണ്ടാവും... ഞാൻ അന്നേരെ പറഞ്ഞേയല്ലേ എനക് വേണം ന്ന്.. അച്ഛനോട് പറഞ്ഞാ തിരിയൂല…
അമ്മേ………
കൊറച്ച് കയിഞ്ഞാ വെരും.. അന്നേരം നോക്ക ഇപ്പം അടങ്ങി ഇരിക്ക്…
അച്ഛാ…..എപ്പാന്ന് എത്തല് ?
നാള രാവിലെ മോളെ…
ചില് ചില്… ഒച്ച കേട്ടാൽ അപ്പൊ പിന്നേം കാത്ത് നിക്കാൻ തൊടങ്ങും….. അയാൾ അട്ത്ത് എത്ത്ന്നേനി മുമ്പേ തൊടങ്ങും… അച്ഛാ….വന്നു വേണം… മേണിച്ച് താ……
കീ ചെയ്ൻ ലെലോ….. കീ ചെയ്ൻ….. അട്ത്ത് എത്തിയ പിന്ന.. സന്തോഷം പിന്ന എന്തെല്ലോ വെരും…
ഭയ്യാ ജി…. അച്ഛൻ ഒച്ചതിലും ഞാൻ അയാൾ കേക്കാണ്ടും വിളിക്കും…
അയാക്ക് കച്ചോടം കിട്ട്ന്നേനക്കാളും എനക് സന്തോഷം ഇണ്ടാവൽ ഇണ്ട് തോന്ന്ന്ന്…
തൂകി ഇട്ടെ കീ ചെയ്ൻ കാണുമ്പ… എന്തോ… ഇന്ന് വെരെ കാണാത്ത എന്തല്ലോ കണ്ട പോലെ തോന്നും…. ഇരുന്നു എല്ലും തൊട്ട് നോക്കും.. കണ്ണ് കുളിരെ കാണും.. അച്ഛൻ വാങ്ങി തെരുന്നേന്റെ കണക് അറിയ, അത് ഓർമിച്ച് കണ്ടത് എല്ലും പറക്കി കൂട്ടും…
വാങ്ങ്യത് സൂക്ഷിക്കൽ ആന്ന് അട്ത്ത കാര്യം...ബാഗിൽ നിധി കിട്ടിയത് പോലെ എട്ത്ത് വെക്കും… ബാഗ് കയ്യിന്ന് താഴെ വേക്കാണ്ട്.. അച്ഛനും അമ്മേം വെരെ തൊടാണ്ട് വെക്കും…
പിന്ന നോക്കുന്നോരെല്ലും കള്ളന്മാര ബാഗ് എട്ക്കാൻ ആന്ന് ന്ന് അങ്ങ് ഒറപ്പിക്കും…
ആ തൂകി ഇട്ടത് എല്ലും കിട്യാലോ ന്ന് ആന്ന് അട്ത്ത ചിന്ത വെരുവ….
അയാള് അങ്ങ് എത്ത്ന്ന വെരെ നോക്കി ഇരിക്കും…
അമ്പലത്തിന്ന് അയ്യപ്പനോട് ഒരു മാസം കയിഞ്ഞ് കാണാ റ്റാറ്റാ പറഞ്ഞ് നമ്മള് എല്ലാരും എറങ്ങും നാട്ടിലേക്ക്… കൊല്ലത്തിൽ ഒരിക്ക അച്ഛനി കിട്ട്ന്നെ ലീവ്ന് വെര്ന്ന വരവ് ആന്ന്.... ആട്ന്ന് എറങ്ങുമ്പോ എന്നാ തോന്നൽ ന്ന് ഓർമില്ല….പക്ഷെ സന്തോഷം ആയിരിക്കുല ന്ന് ഒറപ്പിണ്ട്…..
ട്രെയിൻ കേറ്റി വിടാൻ ജോഷി ഭയ്യാ വെരും… ട്രെയിൻ വിടുമ്പോ എന്തോ...എന്താ അറീല… ഭയ്യാ മോളാ….. ന്ന് വിളിച്ച് റ്റാറ്റാ പറീന്നത് ഓർമിണ്ട്….ഞാൻ ചെറിയ കുഞ്ഞി ആയിറ്റിണ്ടാവുമ്പോ ഭയ്യാ ആന്ന് എന്റെ കൂട കളിക്കൽ ന്ന് പറയലിണ്ട് എല്ലാരും..
അങ്ങന ട്രെയിനിൽ കേറിയാ പിന്ന പാവം
രണ്ട് കുട്ടികളും അച്ഛനും അമ്മേം..രണ്ട് ദിവസം… ആ കമ്പാർട്മെന്റിൽ ഇല്ലെ എല്ലാരിക്കും പാവം പിള്ളേരെ പരിചയം ആവും…
24 മണിക്കൂറും ജാഗരൂകർ ആയി ഇരിക്കും രണ്ടാളും… വെര്ന്നവരേം പോന്നവരേം എല്ലും കണക്ക് ഇണ്ടാവും നമ്മളെ കയ്യില്..
ഒന്ന് ഒറങ്ങിപോയാൽ നഷ്ടം ഒരുപടിണ്ട്… കമ്മൽ, മാല, കറ്റ്ലെറ്റ്, വടാ പാവ്, കീ ചെയ്ൻ.. ഇതെല്ലും മിന്നൽ പോലെ ആന്ന് പൊല്…
രാത്രിയും പകലും ഇങ്ങന ഇരിക്കും….രണ്ട് ദിവസം പോന്നത് അറിയൂല….അവസാനം എറങ്ങാൻ ആവുംമ്പ ഒരു ഒറക്കം ആന്ന്…എത്താനായി എണീക്ക്.. ട്രെയിൻ ന്റെ കുലുക്കത്തിൽ അന്നേരം ഒറങ്ങാൻ ഉള്ള രസം വേറെ അന്നെ ആന്ന്….
ഹരിദ്വാർ ന്ന് പയ്യന്നൂരേക്ക് ദൂരം കൊറച്ച് ഇണ്ട് എന്നാലും അതൊരു രസായിരുന്നു..
ശ്രീവിദ്യ K S
D El Ed Second Year
എല്ലും വായിച്ച്....... ഭയങ്കര രസാന്ന്. ബോഗി കഥ 👌🏻
ReplyDelete"ഇഞ്ചിം ഇതോലെ ഏയ്‌തിക്കാണി" 😘