കവിത - അനുശ്രീ വി എസ്
പ്രണയ മഴ.....
മഴനീരിൽ മുങ്ങി
മഴയോട് മിണ്ടി
മയിലാട്ടമൊന്നു തുടങ്ങി.
കുയിൽ പാട്ടു മൂളി
കുളിരായി മാറി
കദനങ്ങൾ കാറ്റിൽ പറത്തി.
നിറമൊന്നു ചൂടി
നിനവായി മാറി
നെറുകയ്യിൽ കാന്തി പുരട്ടി.
ചിറകൊന്നു പാകി
ചിറകടിച്ചാടി
ചിരകാല സ്വപ്നം പുതുക്കി.
തെളിനീരിൽ മുങ്ങി
തളരാതെ നീന്തി
തെളിമാനം തൊട്ടു മടങ്ങി.
പതറാതെ നീങ്ങി
പടിയോരമെത്തി
പലതായ് തെളിഞ്ഞു വസന്തം.
👌👌
ReplyDeleteThank you.... 😍
DeleteThis comment has been removed by the author.
Delete👌👌👌
ReplyDelete*പ്രണയ മഴ*
ReplyDeleteകവിതയുടെ പ്രമേയം പ്രകൃതിയുടെ അന്യോന്യമുള്ള പ്രണയം തന്നെയാണ്.
മഴയാണ് പ്രണയത്തിന്റെ ആദ്യ നാളുകൾക്കു സാക്ഷ്യം വഹിക്കുന്നത്. ഇവിടെ, ഏത് രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയമാണ് എന്നുള്ളത് വ്യക്തമല്ല. പകരം പ്രകൃതിയിലെ പ്രതിഭാസങ്ങൾ തമ്മിലുള്ള പ്രണയമായി കണക്കാക്കാവുന്ന തരത്തിലുള്ള, വായിക്കുന്ന ആൾക്ക് ആരേയും പകരം വെക്കാൻ സാധിക്കണം എന്ന് കരുതികൊണ്ട് എഴുതി ചേർത്തതാണ്. മയിലും, കുയിലും സൂര്യനും, പക്ഷികളും, മത്സ്യങ്ങളും എല്ലാം അവരുടെ (പ്രണയിക്കുന്നവരുടെ)
പ്രതീകങ്ങൾ മാത്രമാണ്. ഇത്തരത്തിലുള്ള പലേ നശ്വരങ്ങളെ പ്രതീകമാക്കുന്നതിലൂടെ പ്രണയവും അനശ്വരമാകുന്നു....
ഓരോ ഖണ്ഡികയും എഴുന്നെഴുന്നെടുത്തു നോക്കിയാൽ ഒരുമിച്ച് ജീവിക്കുന്ന രണ്ടിണകളെ കാണാൻ സാധിക്കും, ഒപ്പം അവരുടെ ജീവിതത്തിലുടനീളം ഉണ്ടായേക്കാവുന്ന അവസ്ഥാന്തരങ്ങളും. അവർ പ്രണയിച്ചു നടന്നിരുന്ന കാലവും, വിവാഹവും, ഒരുമിച്ചുള്ള ജീവിതവും എല്ലാം.
ജീവിതം പ്രണയിച്ചു തീർക്കാൻ അത്രയെളുപ്പമല്ല! എന്ന തിരിച്ചറിവും കവിത നൽകുന്നു. ഒടുക്കം പ്രകൃതി പ്രതിഭാസങ്ങളുടെ സന്തതികളായ വസന്തത്തിന് പലേ രൂപങ്ങളും ഭാവങ്ങളും കൈവരുന്നു.........
_സരോജിനി_
😘👍
Delete