Posts

Showing posts from May, 2021

ചരിത്രം......

Image
 ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (Govt.ITE -W) പാലക്കാട് പാലക്കാട് ജില്ലയിലെ ഏറ്റവും പഴയ സർക്കാർ അധ്യാപക പരിശീലന സ്ഥാപനം. കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റിയുടെ വാർഡ് നമ്പർ 7 ലെ കുമരപുരത്ത് 1923 ൽ പ്രാഥമിക അധ്യാപക പരിശീലന സർട്ടിഫിക്കറ്റ് കോഴ്‌സ് (ടിടിസി) നടത്തുന്നതിനു വേണ്ടി സ്ഥാപിതമായി. അന്ന് ഈ സ്ഥാപനം ബേസിക് ട്രെയിനിംഗ് സ്കൂൾ (ബിടിഎസ്) പാലക്കാട് എന്നറിയപ്പെട്ടു.  പിന്നീട് ജിടിടിഐ (ഡബ്ല്യു) പാലക്കാട് എന്ന് പുനർനാമകരണം ചെയ്തു.  നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ (എൻ‌സി‌ടി‌ഇ) നിർദേശപ്രകാരം 2014 ൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ പേര് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ,പാലക്കാട് (Govt.ITE (W) Palakkad)   എന്ന് മാറ്റി. രണ്ട് വർഷത്തെ കോഴ്സാണ്  Diploma in Elementary Education (D.El. Ed). രണ്ട് വർഷത്തിലുമായി 66 കുട്ടികളും 3 അധ്യാപകരും പ്രിൻസിപ്പാളും 3 ഓഫീസ് സ്റ്റാഫുകളുമടങ്ങുന്ന  തികച്ചും ശാന്തമായ ഒരു അന്തരീക്ഷത്തിലുള്ള ഒരു സരസ്വതീ ക്ഷേത്രമാണിത്.  നിരവധി വിദ്യാലയങ്ങളിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്ന  പ്രഗത്ഭരായ ഞ