അവനിയുടെ വ്യഥ. By Anamika

 *അവനിയുടെ വ്യഥ*


മകനേ .....

എന്തേ മറക്കുന്നു നീ എന്നെ

പിറന്നു വീണപ്പോൾ

ജീവവായു തന്നു നിന്നെ 

പരിപാലിച്ച നിന്റെ അമ്മയെ

കരഞ്ഞ് നിലവിളിച്ചപ്പോൾ

ഒരു കുളിർകാറ്റായി ഞാൻ

നിന്റെ അരികിൽ വന്നു

നിന്റെ മൃദുലപാദത്താൽ

ആദ്യത്തെ ചുവടുകൾ

വെച്ചനേരം മുതൽ

ഓരോ ചുവടിലും

വീഴാതെ താങ്ങി നിർത്തിയിരുന്നു നിന്നെ ഞാൻ

നീ വീണപ്പോൾ ആദ്യമായി

നിന്റെ മേനിയിൽ നിന്ന്

ചോര പൊടിഞ്ഞ നേരം

ഒരിളം തെന്നലായി

ഒരു തൂവൽ സ്പർശമായ്

നിന്നരികിൽ വന്ന്

നിൻ മുറിവിൽ തഴുകി ഞാൻ .

ബാല്യത്തിൽ എന്റെ മേനിയിൽ 

മണ്ണപ്പം ചുട്ടു കളിച്ച്

എന്നെ ഇക്കിളി കൂട്ടിയത്

നീ മറന്നുപോയോ .....


ഇന്ന് വളർന്നു വലുതായി നീ

എന്തിനു കാട്ടുന്നു എന്നോടീ ക്രൂരത?

എന്റെ

വൃക്ഷലതാദികളും ജലസ്രോതസ്സുകളെയും നെൽപ്പാടങ്ങളേയും ഇല്ലാതാക്കുന്നു നീ .

മൂഢനായ മനുഷ്യാ

ഒന്നോർക്കുക നീ

ജീവവായു കിട്ടാതെ

പിടഞ്ഞുപിടഞ്ഞ്

മരിക്കുമ്പോൾ

മകനേ നിനക്ക് വേണ്ടി 

മാറ്റിവയ്ക്കും ഞാൻ ആറടി മണ്ണ്. അമ്മയായിപ്പോയില്ലേ .....

ഞാൻ നിന്റെ അമ്മയായിപ്പോയില്ലേ


- അനാമിക ആർ എസ്

ഒന്നാം സെമസ്റ്റർ

D. El .Ed

Comments

Popular posts from this blog