Posts

Showing posts from July, 2021

പ്രതീക്ഷ 2021

  പ്രതീക്ഷ 2021 15/7/2021   സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് എന്റെ ഒമ്പതാം ദിവസം. 9 മണിക്ക് വ്യത്യസ്തയിനം പരിപാടികളോടെ അസംബ്ലി ആരംഭിച്ചു. 10 മണിക്ക് ഗൂഗിൾ മീറ്റിൽ ജനാർദ്ദനൻ പുതുശ്ശേരി യുടെ നാടൻപാട്ടുകളുടെ അവതരണവും, നാടൻകലാ ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും ആയിരുന്നു.  വേദിയെ ഇളക്കി മറിച്ച് ഇമ്പമേറിയ നാടൻപാട്ട് അധ്യാപക വിദ്യാർത്ഥികളുടെ ആസ്വാദനതലത്തെ അത്യുന്നതിയിലെത്തിച്ചു. സാധാരണ ജന ജീവിതങ്ങളുടെ നേരനുഭവങ്ങൾ വരികളിലൂടെ ചുണ്ടുകളിൽനിന്ന് ചുണ്ടിലേക്ക്  പകർന്ന നാടൻ പാട്ടിന്റെ ഓരോ വരികളും സാറിന്റെ അവതരണവും ദൃശ്യവിരുന്നിന് അവസരമൊരുക്കി. മൺമറഞ്ഞുപോയ മലയാള പദങ്ങളും പുരാവസ്തുക്കളും നാടൻ വാദ്യോപകരണത്തിന്റെയും പ്രദർശനം കൗതുകവും ആവേശവും  ഉണർത്തി. കടങ്കഥകളും അഭിനയ കളരികളും, കുസൃതിത്തരങ്ങളും, കൊണ്ട് നാലുമണിക്കൂർ പരിപാടികളുടെ ഉത്സവം തിമിർപ്പായിരുന്നു. അധ്യാപക വിദ്യാർത്ഥിയും നാടൻപാട്ടു കലാകാരിയുമായ രമ്യയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. പരിപാടിയിൽ മഞ്ജു സ്വാഗതവും ശ്രീ വിദ്യ നന്ദിയും പറഞ്ഞു. 10 മണിക്ക് ആരംഭിച്ച പരിപാടി 2.10 ന് അവസാനിച്ചു.  തുടർന്ന് പ്രവർത്തി പഠനത്തിൽ  നിർദ്ദേശിച്ചിരുന്നു വർക്കുകൾ പൂർത്

മഴവില്ല് ..... ക്യാമ്പ് പത്രം

Image
 

ക്യാമ്പിൽ നിന്നും

Image
പ്രതീക്ഷ ക്യാമ്പിൽ നിന്നും : 14/ 7 /2021  സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ എട്ടാം ദിവസമായിരുന്നു. രാവിലെ 9 മണിക്ക് അസംബ്ലി ആരംഭിച്ചു. ശേഷം 10 മണി മുതൽ അധ്യാപക വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അസൈമെന്റുകൾ ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയക്കുകയും ചെയ്തു. ഇന്നത്തെ വിഷയം സയൻസ് പഠനോപകരണങ്ങൾ നിർമ്മാണവും അവതരണവും എന്നതായിരുന്നു.  ചില സാങ്കേതിക പ്രശ്നങ്ങളാൽ രാവിലത്തെ മാറ്റിവെച്ച പരിപാടി ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് തന്നെ ആരംഭിച്ചു. ഫർഷീനയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. യുവകവിയും അധ്യാപകനും സാംസ്കാരിക പ്രവർത്തകനും ബി ആർ സി ട്രെയിനറുമായ ശ്രീ ടി പി വിനോദൻ സാറിന്റെ വിശിഷ്ട സാന്നിധ്യത്തിൽ കവിതാശില്പം കവിതാസ്വാദനം വിവിധ തലങ്ങൾ   എന്ന വിഷയം കേന്ദ്രീകരിച്ച് ശില്പശാല നടന്നു. കേൾവിക്കാരുടെ മനസ്സിനെ ഇമ്പം കൊള്ളിക്കുന്ന ദൃശ്യവിരുന്നായിരുന്നു ക്ലാസിന്റെ മുഖമുദ്ര. താരാട്ടുപാട്ട്, നാടൻ പാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയവ ആസ്വാദകരിലേക്ക് വ്യത്യസ്ത ഈണതാള ങ്ങളിൽ വന്നുചേർന്നു. ക്ലാസ്സിലുടനീളം കാവ്യാനുഭവം അനുഭവിച്ചറിഞ്ഞു. 4 മണിക്ക് ക്ലാസ് അവസാനിക്കുകയും ചെയ്തു. തുടർന്ന് അധ്യാപക വിദ്യാർഥിനിക

തൂലിക🖌️🖍️

Image
 

ആറാം ദിനത്തിലെ ക്യാമ്പ്

Image
 പ്രതീക്ഷ   2021                                                              12- 07 -2021  സമൂഹ സമ്പർക്ക സഹവാസക്യാമ്പിന്റെ  ആറാം ദിവസമായിരുന്നു. രാവിലെ 9 മണിക്ക് അസംബ്ലി ആരംഭിച്ചു .ശേഷം കൃത്യം 10.15 ന് മുഖ്യാതിഥിയായ ശ്രീമതി സരിത ടീച്ചറുടെ ഐസിടി ഓൺലൈൻ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തലും പരിശീലനവും എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ആയിരുന്നു. അതിൽ google slide,google forms ,google translator  തുടങ്ങിയ ആപ്പുകളെ കുറിച്ച് വളരെ വിശദമായി തന്നെ മനസ്സിലാക്കി തന്നു. അധ്യാപക വിദ്യാർഥിയായ ശ്രീമതി രേവതിയുടെ  നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടന്നിരുന്നത്. കൃത്യം 12 .15ന് അവസാനിപ്പിക്കുകയും ചെയ്തു.രണ്ടുമണിക്ക് അധ്യാപകവിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അസ്സെയിൻമെന്റ്  ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയയ്ക്കുകയും ചെയ്തു. ഇന്നത്തെ വിഷയം- ഗണിത ലാബ് നിർമ്മാണവും അവതരണവും ആയിരുന്നു. 5 മണിക്ക് സ്വഗൃഹത്തിൽ പൂന്തോട്ടം, കൃഷി, എന്നിവയുടെ പരിപാലനവും കളികൾക്കുള്ള സമയവുമായിരുന്നു. തുടർന്ന് കൃത്യം 7 .15 ന് സമൂഹ പ്രാർത്ഥനയോടുകൂടി സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. നിരവധി അധ്യാപകവിദ്യാർഥികൾ പരിപാടികളിൽ

ക്യാമ്പ് പത്രം - തൂലിക

Image
 

ക്യാമ്പിൽ നിന്നും

Image
 പ്രതീക്ഷ 2021 11/7/21 ഞായറാഴ്ച         സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ  അഞ്ചാം ദിവസം ആയിരുന്നു. രാവിലെ 9:00  മണിക്ക് അസംബ്ലി ആരംഭിച്ചു. അസംബ്ലിക്ക് ശേഷം പ്രിൻസിപ്പാൾ കൃഷ്ണൻ സർ  യൂറോ കപ്പിൽ കിരീടമണിഞ്ഞ അർജന്റീനയെ കുറിച്ച് ഒരു അവതരണം നടത്തുകയുണ്ടായി.  ശേഷം അടുത്ത ദിവസത്തെ അസംബ്ലിയിൽ മെച്ചപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങൾ ടീച്ചർ എഡ്യൂക്കേറ്റർ ആയ ശ്രീ. സോമസുന്ദരൻ സർ തരുകയുണ്ടായി. ശേഷം 10:00 മണിക്ക് തന്നെ മുഖ്യാതിഥിയായ  ശ്രീമതി. ആശ ടീച്ചറുടെ ക്ലാസ്സ്‌ ആയിരുന്നു.  ഐ സി ടി ഓൺലൈൻ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തലും പരിശീലനവും എന്നതായിരുന്നു ഇന്നത്തെപരിപാടി. അതിൽ google  classroom , google docs,google slide തുടങ്ങിയവയെക്കുറിച്ച് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അധ്യാപിക വിദ്യാർത്ഥിയായ കുമാരി നാഫിയ ആയിരുന്നു പരിപാടി കോർഡിനേറ്റ് ചെയ്തത്.12 മണിക്ക് പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.2 മണിക്ക് അധ്യാപിക വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അസ്സൈമെന്റ്  ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയക്കുകയും ചെയ്തു. ഇന്നത്തെ വിഷയം — പ്രൈമറി ക്ലാസ്സിലെ ശാസ്ത്ര വുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ

ക്യാമ്പ് ഡോക്യൂമെന്റെഷൻ

Image
 **പ്രതീക്ഷ 2021** 10.7.2021 ശനിയാഴ്ച    സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ നാലാം ദിനമായിരുന്നു.രാവിലെ 9 മണിക്ക് അസംബ്ലി ആരംഭിച്ചു.ഒന്നാം ഗ്രൂപ്പുകാരായ നീർമാതളം ആയിരുന്നു.അസംബ്ലിയുടെ അവസാനം പ്രിൻസിപ്പാൾ ആയ കൃഷ്ണൻ സർ അസംബ്ലിയിൽ വേണ്ട നിർദ്ദേശങ്ങൾ തരുകയുണ്ടായി.ശേഷം കൃത്യം 10 മണിക്ക് തന്നെ മുഖ്യാതിഥിയായ രവി തൈക്കാട് സാറിന്റെ ക്ലാസ്സായിരുന്നു.നാടക സംബന്ധമായ ഒരുപാട് വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.അധ്യാപക വിദ്യാർഥിയായ കുമാരി ജയന്തി ആയിരുന്നു പരിപാടി കോർഡിനേറ്റ് ചെയ്തത്.ചില സാങ്കേതിക തകരാറുകൾ കാരണം അവസാന ഘട്ട ക്രോഡികരണം നടത്തുവാൻ സാധിച്ചില്ല.ആയതിനാൽ 2 മണിക്ക് ക്രോഡികരണ സെക്ഷൻ സംഘടിപ്പിക്കുകയും രണ്ടരക്ക് ഭംഗിയായി അവസാനിപ്പിക്കുകയും ചെയ്തു. 2.30 മണിക്ക് അധ്യാപക വിദ്യാർഥികൾ അവർക്ക് ലഭിച്ച അസൈൻമെന്റ് ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയക്കുകയും ചെയ്തു.ഇന്നത്തെ വിഷയം കലാപഠനം - പരിസരപഠനം , ഗണിതം എന്നിവയുമായി ഉദ്ഗ്രഥിച്ചു  കൊണ്ടുള്ള പഠനോപകരണ നിർമ്മാണവും , അവതരണവുമായിരുന്നു.5 മണിക്ക് സ്വഗൃഹത്തിൽ പൂന്തോട്ടം , കൃഷി , കളികൾ  എന്നിവ അധ്യാപക വിദ്യാർഥികൾ നിർവ്വഹിച്ചു. തുടർന്ന് കൃത്യം 7.15 ന

പ്രതീക്ഷ - ആദ്യ ദിനം

Image
07/07/2021 ബുധൻ   പ്രതീക്ഷ - ആദ്യ ദിനം ഇന്ന് എന്റെ അധ്യാപന-പരിശീലന ജീവിതത്തിലെ വിശിഷ്ടമായ ദിവസമായിരുന്നു. സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിലെ ആദ്യദിനം. മറ്റ് അധ്യാപക-വിദ്യാർഥികളുടെയും അധ്യാപകരുടെയും ശുഭദിനാശംസകൾ കേട്ടുകൊണ്ടാണ് ഉണർന്നത്. ഒപ്പം നല്ല ചിന്തകളും. കാലത്തുതന്നെ എഴുന്നേറ്റ് ഒരു പ്രകൃതി നടത്തം നടത്തിയിരുന്നു. കഴിഞ്ഞ ഒന്ന്, രണ്ട് സെമസ്റ്ററുകളിലായി വിദ്യാലയത്തിൽ വന്നു പഠിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, അവിടങ്ങളിലെ ചുറ്റുപാടുകൾ, മരങ്ങൾ, സസ്യങ്ങൾ,  കിളികൾ,  അണ്ണാറക്കണ്ണന്മാർ ഒന്നും തന്നെ എന്റെ സ്ഥിര പരിചയക്കാരായി മാറിയിരുന്നില്ല. ഒരുപക്ഷേ ഞങ്ങളുടെ വിദ്യാലയത്തിൽ വച്ചായിരുന്നു ക്യാമ്പ് നടന്നിരുന്നതെങ്കിൽ, ഇത്തരമൊരു പ്രകൃതി നടത്തം ചെയ്യണമെന്നുള്ളത് എന്റെ ഒരാഗ്രഹമായിരുന്നു. ഇന്ന് വിദ്യാലയത്തിനുള്ളിൽ നാമൊന്നിച്ചുള്ള ആ മനോഹര ക്യാമ്പ് സാധ്യമല്ല. പക്ഷേ ഞാൻ അതിൽ വ്യാകുലപ്പെടാൻ തയ്യാറല്ല. കാരണം നമ്മുടെ വീടും, വീടിനടുത്തുമായി നിലകൊള്ളുന്ന എത്ര സസ്യങ്ങളുടെ, വണ്ടുകളുടെ, പൂമ്പാറ്റകളുടെ, കിളികളുടെയൊക്കെ പേര് നമുക്കറിയാം എന്ന്  ചിന്തിച്ചാൽ, അതിനുത്തരം ഒരിക്കലും പൂർണ്ണമായ ഒന്നാകില്ല. അതുകൊണ്ട് ഇന്ന് നമുക

പ്രതീക്ഷയോടെ ......

Image
 അതിജീവനത്തിന്റെ പാതയിലൂടെ ഞങ്ങളും ......  പ്രതീക്ഷയായി 10 ദിവസം നീണ്ടു നിൽക്കുന്ന പ്രതീക്ഷയെന്ന ഞങ്ങളുടെ സഹവാസ ക്യാമ്പ് ഇന്ന് ആരംഭിക്കുകയാണ്.

പ്രതീക്ഷയാണ്...... ഓരോ അലയും, കാറ്റും, ഉദയവും.....

Image
 

അസംബ്ലി

Image
 * അസംബ്ലി ആണ് ഞങ്ങളുടെ മെയിൻ* ഞങ്ങളുടെ കോഴ്സിന്റെ ഒരു മുഖ്യ ആകർഷണം തന്നെയാണ് അസംബ്ലി. പ്രത്യേക പരിപാടികൾ ഉള്ള ദിനങ്ങളിൽ, അല്ലെങ്കിൽ ദിവസേനയോ ആഴ്ചതോറുമോ വിവരങ്ങൾ ആശയവിനിമയം ചെയ്യുന്നതിന്, പൊതുനിർദേശങ്ങൾ നൽകുന്നതിന്, എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കായി സ്കൂളിന്റെ എല്ലാ അംഗങ്ങളും ഒത്തുചേരുന്നതാണ് ഒരു സ്കൂൾ അസംബ്ലി. ഒരു കലാലയത്തിന്റെ അച്ചടക്കത്തിന്റെയും കൂടെ ഭാഗമാണത്. ഞങ്ങളുടെ അധ്യാപകർ ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചപ്പോൾ ഓൺലൈൻ ആയി ഇതെങ്ങനെ സാധ്യമാകും എന്ന സന്ദേഹം ഉണ്ടായിരുന്നു. എന്നാലിന്ന് മറ്റുപല സ്കൂളുകളിലും ഞങ്ങളുടെ ഓൺലൈൻ അസംബ്ലി മാതൃകയാക്കിക്കൊണ്ട് ചെയ്യാൻ ആരംഭിച്ചു എന്നത് ഒത്തിരി സന്തോഷമുള്ള കാര്യമാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള 5 ദിവസങ്ങളിൽ രാവിലെ 9 മണിക്കാണ് നടത്താറുള്ളത്. അതൊരു 9.30 വരെ ഉണ്ടാകാറുണ്ട് ചില ദിവസങ്ങളിൽ. ആദ്യത്തെ കുറച്ചുദിവസങ്ങളിൽ വാട്സ്ആപ്പ് വഴിയാണ് നടത്തിയിരുന്നെങ്കിലും പിന്നീടത് തത്സമയം ചെയ്യാനായി ഗൂഗിൾ മീറ്റ് വഴിയാക്കി. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, കവിത, വചനം, ചിന്താവിഷയം, പ്രസംഗം, പുസ്തകപരിചയം, ദേശഭക്തിഗാനം, ദേശീയഗാനം, എന്നിവയാണ് ഇനങ്ങൾ. ഒരു ആഴ്ച്ച ഒന്നാം