ജൂൺ ഒന്ന് .....
രണ്ടുമാസത്തെ
അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കാൻ കാത്തിരിക്കുന്ന ദിവസം. കുടയും ചെരുപ്പും
ബാഗുമൊക്കെ വാങ്ങിച്ചത് കൂട്ടുകാരെ കാണിക്കാൻ തിരക്കുള്ള മനസ്സോടെ
ഉറങ്ങുന്ന രാത്രിയായിരുന്നു മെയ് 31.. ഈ വസ്തുക്കൾ ഒന്നുമില്ലാതെ നിരവധി
കൂട്ടുകാർ അന്ന് നമുക്കുചുറ്റും ഉണ്ടായിരുന്നു. വർഷകാലത്ത്
ബുദ്ധിമുട്ടുന്നവർ ചെരുപ്പില് കുടയില്ല മറ്റുള്ളവരെ കുടക്കീഴില് നനയാതെ
വരുന്നവർ എല്ലാത്തിനും കൂടി ഒരു ബുക്ക് മാത്രം ഉള്ളവർ അങ്ങനെ കുറെ പേർ...
പ്രവേശനോത്സവത്തിന് കൂട്ടായി അന്ന് ഇടവപ്പാതിയും എത്തും. അമ്മയുടെ
കൂടെ ആദ്യമായി സ്കൂളിൽ എത്തിയത് ഞാനിന്നുമോർക്കുന്നു. കൂട്ടായി ചേട്ടനും.
വലിയ ഗമയിൽ ഞാനിരുന്നു കാരണം രണ്ടുപേരും കൂടെയുണ്ട്. ടീച്ചർ വന്നു
എല്ലാവരെയും പുറത്താക്കി, പെട്ടെന്ന് എന്റെ ഭാവം മാറി. അമ്മയെ കാണണം ടീച്ചറിന് അടുത്ത അടവ് ഒന്നും നടക്കില്ല ഒന്ന് മാറ്റി പിടിച്ചു അമ്മയുടെ സാരി എങ്കിലും ഒന്ന് കാണിക്കുമോ സഹികെട്ട് ടീച്ചർ അമ്മയെ വിളിച്ചു. " നാളെ ഒരു സാരി കൊണ്ടുവന്ന് ജനലിൽ കിട്ടിയിട്ടുള്ളൂ" കൂടെ എന്നെയും പറഞ്ഞയച്ചു..
വർഷങ്ങൾ കഴിഞ്ഞു ഞാനും അമ്മയായി പുത്തനുടുപ്പും ബാഗും ചെരിപ്പും
കുടയും ഇട്ട് മുറ്റത്തേക്കിറങ്ങി അമ്മേ ഫോണിൽ ഒരു ഫോട്ടോയെടുത്ത്
ഫേസ്ബുക്കിൽ ഇടുമോ എന്നാണ് മക്കൾ ചോദിച്ചത്
ഒരു വിഷമവും കൂടാതെ പറഞ്ഞു. ഞാൻ സ്കൂൾ ബസ്സിൽ പൊയ്ക്കോളാം അമ്മയും പപ്പയും
ബൈക്കിൽ വന്നോ... സ്കൂളിലെ ആദ്യദിനം കരച്ചിലുകൾ... തേങ്ങലുകൾ....
നെടുവീർപ്പുകൾ.... അതിന്റെ ഇടയിലേക്ക് അവൻ കൂസലില്ലാതെ കേറി പോയി.
കുറച്ചുനേരം കഴിഞ്ഞു ഒരു പരിചയമുള്ള കരച്ചിൽ ശബ്ദം മോൻ തന്നെ ഞാൻ
ഓടിച്ചെന്നു. എന്താ ടീച്ചറെ ഞാൻ ഇവിടെ നിൽക്കണോ?.. പെട്ടെന്ന് ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു അതിന് അവൻ അമ്മയെ കാണാനില്ലല്ലോ കരയുന്നത് അച്ഛനെ കാണാഞ്ഞിട്ട് ആണ് അച്ഛനെ കാണാതെ കരയുന്ന ആ കൂട്ടത്തിലെ ഏക കുട്ടി അവനും ചിലപ്പോൾ ആ കരച്ചിലുകൾ ക്കിടയിൽ ഒന്നു മാറ്റി പിടിച്ചത് ആയിരിക്കും ഒരു വെറൈറ്റിക്കു വേണ്ടി ..
കൂട്ടുകാർ ഇല്ലാതെ ഗുരു ആരാണെന്നറിയാതെ, കലാലയ മുറ്റത്ത് പോവാതെ,
അമ്മേ എന്നൊന്ന് വാവിട്ട് കരയാതെ, മറ്റൊരു ഒരു പ്രവേശനോത്സവം കൂടി .. അതെ
ഇന്നവർ പോവുകയാണ് അറിവിന്റെ അക്ഷരമുറ്റത്തേക്ക്... ഒരാൾ അഞ്ചാം
ക്ലാസിലേക്കും, ഒരാൾ ഒന്നാം ക്ലാസിലേക്കും, അക്ഷരമുറ്റത്ത് പാറിപ്പറക്കുന്ന
ചിത്രശലഭങ്ങളെ പോലെ ആവാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
Tintu Mathew
1st year D. El. Ed
GTTI W Palakkad
Comments
Post a Comment