X'mas celebration 🎉🎉🎉 പാലക്കാട് ഗവ. ടി.ടി.ഐ - യിലെ ക്രിസ്തുമസ് ദിനാഘോഷം വളരെ വിപുലമായി തന്നെ ഇന്ന് സ്ഥാപനത്തിൽ വച്ച് ആഘോഷിച്ചു. അധ്യാപക വിദ്യാർത്ഥിനിയായ കൃപ സ്വാഗതത്തോടെ പ്രിൻസിപ്പാൾ കൃഷ്ണൻ സർ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടികളിൽ അധ്യാപക വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാന്റാക്ലോസ് ആയി വേഷമിട്ട ശ്രുതിയുടെ മികച്ച പ്രകടനവും ക്രിസ്തുമസ് ഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കലും cake cutting ഉം കസേരകളിയുമെല്ലാം ഇന്നത്തെ പരിപാടിക്ക് പുതുനിറം നൽകി.... 🥰🥰
Comments
Post a Comment