ആറാം ദിനത്തിലെ ക്യാമ്പ്

 പ്രതീക്ഷ   2021                                                             

12- 07 -2021 

സമൂഹ സമ്പർക്ക സഹവാസക്യാമ്പിന്റെ  ആറാം ദിവസമായിരുന്നു. രാവിലെ 9 മണിക്ക് അസംബ്ലി ആരംഭിച്ചു .ശേഷം കൃത്യം 10.15 ന് മുഖ്യാതിഥിയായ ശ്രീമതി സരിത ടീച്ചറുടെ ഐസിടി ഓൺലൈൻ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തലും പരിശീലനവും എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ആയിരുന്നു. അതിൽ google slide,google forms ,google translator  തുടങ്ങിയ ആപ്പുകളെ കുറിച്ച് വളരെ വിശദമായി തന്നെ മനസ്സിലാക്കി തന്നു. അധ്യാപക വിദ്യാർഥിയായ ശ്രീമതി രേവതിയുടെ  നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടന്നിരുന്നത്. കൃത്യം 12 .15ന് അവസാനിപ്പിക്കുകയും ചെയ്തു.രണ്ടുമണിക്ക് അധ്യാപകവിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അസ്സെയിൻമെന്റ്  ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയയ്ക്കുകയും ചെയ്തു. ഇന്നത്തെ വിഷയം- ഗണിത ലാബ് നിർമ്മാണവും അവതരണവും ആയിരുന്നു. 5 മണിക്ക് സ്വഗൃഹത്തിൽ പൂന്തോട്ടം, കൃഷി, എന്നിവയുടെ പരിപാലനവും കളികൾക്കുള്ള സമയവുമായിരുന്നു. തുടർന്ന് കൃത്യം 7 .15 ന് സമൂഹ പ്രാർത്ഥനയോടുകൂടി സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. നിരവധി അധ്യാപകവിദ്യാർഥികൾ പരിപാടികളിൽ പങ്കാളികളായി. കവിത, നാടൻപാട്ട് ,കടങ്കഥ ,മാപ്പിളപ്പാട്ട്, സിനിമാ ഗാനം ,പ്രസംഗം എന്നീ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. റിട്ട . ടീച്ചർ എഡ്യൂക്കേറ്റർ ആയ ശ്രീ ഇ സി മോഹനൻ സർ പങ്കെടുക്കുകയും അധ്യാപക വിദ്യാർഥികൾക്കായി അക്ഷരപ്പാട്ട് അവതരിപ്പിക്കുകയും ചെയ്തു. ക്യാമ്പിനു എല്ലാവിധ  ആശംസകളും അറിയിക്കുകയുണ്ടായി. തുടർന്ന് പ്രിൻസിപ്പാൾ ശ്രീ പി സി കൃഷ്ണൻ സർ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. ടീച്ചർ എഡ്യൂക്കേറ്റർമാരായ സെൽമ ടീച്ചർ, വിജയകൃഷ്ണൻ സർ എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ചു. തുടർന്ന് 8. 15ന് പരിപാടി അവസാനിപ്പിച്ചു


Comments

Popular posts from this blog

സഹ 2023