ക്യാമ്പിൽ നിന്നും

പ്രതീക്ഷ ക്യാമ്പിൽ നിന്നും :


14/ 7 /2021 


സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ എട്ടാം ദിവസമായിരുന്നു. രാവിലെ 9 മണിക്ക് അസംബ്ലി ആരംഭിച്ചു. ശേഷം 10 മണി മുതൽ അധ്യാപക വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അസൈമെന്റുകൾ ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയക്കുകയും ചെയ്തു. ഇന്നത്തെ വിഷയം സയൻസ് പഠനോപകരണങ്ങൾ നിർമ്മാണവും അവതരണവും എന്നതായിരുന്നു.  ചില സാങ്കേതിക പ്രശ്നങ്ങളാൽ രാവിലത്തെ മാറ്റിവെച്ച പരിപാടി ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് തന്നെ ആരംഭിച്ചു. ഫർഷീനയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. യുവകവിയും അധ്യാപകനും സാംസ്കാരിക പ്രവർത്തകനും ബി ആർ സി ട്രെയിനറുമായ ശ്രീ ടി പി വിനോദൻ സാറിന്റെ വിശിഷ്ട സാന്നിധ്യത്തിൽ കവിതാശില്പം കവിതാസ്വാദനം വിവിധ തലങ്ങൾ   എന്ന വിഷയം കേന്ദ്രീകരിച്ച് ശില്പശാല നടന്നു. കേൾവിക്കാരുടെ മനസ്സിനെ ഇമ്പം കൊള്ളിക്കുന്ന ദൃശ്യവിരുന്നായിരുന്നു ക്ലാസിന്റെ മുഖമുദ്ര. താരാട്ടുപാട്ട്, നാടൻ പാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയവ ആസ്വാദകരിലേക്ക് വ്യത്യസ്ത ഈണതാള ങ്ങളിൽ വന്നുചേർന്നു. ക്ലാസ്സിലുടനീളം കാവ്യാനുഭവം അനുഭവിച്ചറിഞ്ഞു. 4 മണിക്ക് ക്ലാസ് അവസാനിക്കുകയും ചെയ്തു. തുടർന്ന് അധ്യാപക വിദ്യാർഥിനികൾ സ്വഗൃഹത്തിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവ പരിപാലനത്തിലും വിവിധ കളികളിൽ ഏർപ്പെടുകയും ഉണ്ടായി. 7 15ന് സമൂഹ പ്രാർത്ഥനയോടെ സായാഹ്ന സന്ധ്യക്ക് തുടക്കം കുറിച്ചു. തുടർന്ന് അധ്യാപക വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികൾ അരങ്ങേറി. സിനിമാഗാനങ്ങൾ, കവിതകൾ, പ്രസംഗം, കടംകഥകൾ, മോട്ടിവേഷൻ കഥകൾ തുടങ്ങി പരിപാടികൾ വേദിയിൽ നിറച്ചാർത്ത് അണിഞ്ഞു. 8 45 ന് പരിപാടികൾ അവസാനിക്കുകയും ചെയ്തു. അങ്ങനെ മധുരമാർന്ന ഓർമ്മകളോടെ പ്രതീക്ഷയുടെ പ്രതീക്ഷയുടെ എട്ടാം


ദിവസവും കടന്നു പോയി.

Comments

Popular posts from this blog

സഹ 2023