ക്യാമ്പ് ഡോക്യൂമെന്റെഷൻ

 **പ്രതീക്ഷ 2021**

10.7.2021 ശനിയാഴ്ച

   സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ നാലാം ദിനമായിരുന്നു.രാവിലെ 9 മണിക്ക് അസംബ്ലി ആരംഭിച്ചു.ഒന്നാം ഗ്രൂപ്പുകാരായ നീർമാതളം ആയിരുന്നു.അസംബ്ലിയുടെ അവസാനം പ്രിൻസിപ്പാൾ ആയ കൃഷ്ണൻ സർ അസംബ്ലിയിൽ വേണ്ട നിർദ്ദേശങ്ങൾ തരുകയുണ്ടായി.ശേഷം കൃത്യം 10 മണിക്ക് തന്നെ മുഖ്യാതിഥിയായ രവി തൈക്കാട് സാറിന്റെ ക്ലാസ്സായിരുന്നു.നാടക സംബന്ധമായ ഒരുപാട് വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.അധ്യാപക വിദ്യാർഥിയായ കുമാരി ജയന്തി ആയിരുന്നു പരിപാടി കോർഡിനേറ്റ് ചെയ്തത്.ചില സാങ്കേതിക തകരാറുകൾ കാരണം അവസാന ഘട്ട ക്രോഡികരണം നടത്തുവാൻ സാധിച്ചില്ല.ആയതിനാൽ 2 മണിക്ക് ക്രോഡികരണ സെക്ഷൻ സംഘടിപ്പിക്കുകയും രണ്ടരക്ക് ഭംഗിയായി അവസാനിപ്പിക്കുകയും ചെയ്തു.

2.30 മണിക്ക് അധ്യാപക വിദ്യാർഥികൾ അവർക്ക് ലഭിച്ച അസൈൻമെന്റ് ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയക്കുകയും ചെയ്തു.ഇന്നത്തെ വിഷയം കലാപഠനം - പരിസരപഠനം , ഗണിതം എന്നിവയുമായി ഉദ്ഗ്രഥിച്ചു  കൊണ്ടുള്ള പഠനോപകരണ നിർമ്മാണവും , അവതരണവുമായിരുന്നു.5 മണിക്ക് സ്വഗൃഹത്തിൽ പൂന്തോട്ടം , കൃഷി , കളികൾ  എന്നിവ അധ്യാപക വിദ്യാർഥികൾ നിർവ്വഹിച്ചു. തുടർന്ന് കൃത്യം 7.15 ന് സമൂഹ പ്രാർത്ഥനയോടുകൂടി സാംസ്‌കാരിക പരിപാടികൾ ആരംഭിച്ചു.അധ്യാപക വിദ്യാർഥികൾ വിവിധ പരിപാടികൾ ഈ വേളയിൽ അവതരിപ്പിക്കുകയുണ്ടാ

യി.സംഗീതം , കഥ , മൂകാഭിനയം എന്നിവ പ്രധാന ഇനങ്ങളായിരുന്നു.സാം സ്കാരിക പരിപാടി കമ്മിറ്റിയുടെ നേതൃത്വത്തിൽ കടങ്കഥാ മത്സരവും ഇതിനോടൊപ്പം നടത്തിയിരുന്നു.ശേഷം പ്രിൻസിപ്പാൾ ശ്രീ.പി.സി.കൃഷ്ണൻ സർ അധ്യാപക വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികളുമായി ബന്ധപ്പെട്ടു അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്തു.ഏകദേശം 9 മണി വരെ നീണ്ടു നിന്ന സാംസ്കാരിക പരിപാടി എല്ലാവരെയും ആനന്ദിപ്പിക്കുന്ന രീതിയിലായിരുന്നു.

H



Comments

Popular posts from this blog

സഹ 2023