പ്രതീക്ഷ 2021

 പ്രതീക്ഷ 2021

15/7/2021 

 സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് എന്റെ ഒമ്പതാം ദിവസം. 9 മണിക്ക് വ്യത്യസ്തയിനം പരിപാടികളോടെ അസംബ്ലി ആരംഭിച്ചു. 10 മണിക്ക് ഗൂഗിൾ മീറ്റിൽ ജനാർദ്ദനൻ പുതുശ്ശേരി യുടെ നാടൻപാട്ടുകളുടെ അവതരണവും, നാടൻകലാ ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും ആയിരുന്നു.

 വേദിയെ ഇളക്കി മറിച്ച് ഇമ്പമേറിയ നാടൻപാട്ട് അധ്യാപക വിദ്യാർത്ഥികളുടെ ആസ്വാദനതലത്തെ അത്യുന്നതിയിലെത്തിച്ചു. സാധാരണ ജന ജീവിതങ്ങളുടെ നേരനുഭവങ്ങൾ വരികളിലൂടെ ചുണ്ടുകളിൽനിന്ന് ചുണ്ടിലേക്ക്  പകർന്ന നാടൻ പാട്ടിന്റെ ഓരോ വരികളും സാറിന്റെ അവതരണവും ദൃശ്യവിരുന്നിന് അവസരമൊരുക്കി. മൺമറഞ്ഞുപോയ മലയാള പദങ്ങളും പുരാവസ്തുക്കളും നാടൻ വാദ്യോപകരണത്തിന്റെയും പ്രദർശനം കൗതുകവും ആവേശവും  ഉണർത്തി. കടങ്കഥകളും അഭിനയ കളരികളും, കുസൃതിത്തരങ്ങളും, കൊണ്ട് നാലുമണിക്കൂർ പരിപാടികളുടെ ഉത്സവം തിമിർപ്പായിരുന്നു. അധ്യാപക വിദ്യാർത്ഥിയും നാടൻപാട്ടു കലാകാരിയുമായ രമ്യയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. പരിപാടിയിൽ മഞ്ജു സ്വാഗതവും ശ്രീ വിദ്യ നന്ദിയും പറഞ്ഞു. 10 മണിക്ക് ആരംഭിച്ച പരിപാടി 2.10 ന് അവസാനിച്ചു.

 തുടർന്ന് പ്രവർത്തി പഠനത്തിൽ  നിർദ്ദേശിച്ചിരുന്നു വർക്കുകൾ പൂർത്തിയാക്കി പ്രസ്തുത അധ്യാപകർക്ക് അയച്ചുകൊടുത്തു. ഷോർട്ട് ഫിലിം തയ്യാറാക്കൽ, മാസ്ക് നിർമ്മാണം,പാചകം, ശുചീകരണം, ഇവയിലേതെങ്കിലുമൊന്ന് ചെയ്ത വീഡിയോ തയ്യാറാക്കി അയക്കുക എന്നതായിരുന്നു ഇന്നത്തെ പ്രവർത്തനം. നാലുമണി സ്വഗൃഹത്തിൽ   കൃഷി പരിപാലനം പൂന്തോട്ട പരിപാലനം, എന്നീ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.7.15 ന് സമൂഹ പ്രാർത്ഥനയോടെ അഞ്ചാംഘട്ട പാർലമെന്റനിന്  വേദിയൊരുങ്ങി. വ്യാഴം വെള്ളി ദിവസങ്ങളിൽ പ്രവർത്തന അവലോകന വിദ്യാഭ്യാസമന്ത്രിയും സാംസ്കാരിക പരിപാടികളുടെ അവലോകനം സാംസ്കാരിക വകുപ്പ് മന്ത്രിയും, കൂടാതെ ക്യാമ്പ് തുടങ്ങിയത് മുതൽ ഇന്നു വരെയുള്ള പണമിടപാടു മായി ബന്ധപ്പെട്ടുള്ള കണക്കുകൾ ധനകാര്യ മന്ത്രിയും നടത്തി . കൂടാതെ പ്രതീക്ഷ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സമാപന സമ്മേളനം മനോഹരമാക്കുന്നതുമായി  ബന്ധപ്പെട്ട  TTI യിൽ ഒത്തുചേരുന്ന തിനെക്കുറിച്ച് ചെയർ  പേഴ്സൺ സ്പീക്കർ എന്നിവർ സംസാരിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ ക്യാമ്പ് ഓഫീസർ  സോമസുന്ദരൻ സാർ, ടീച്ചർ എഡ്യൂക്കേറ്റർ  മാരായ  വിജയകൃഷ്ണൻ സർ, സൽമ ടീച്ചർ , എന്നിവർ നൽകി  8.15 നു പാർലമെന്റ് അവസാനിച്ചു. അങ്ങനെ പ്രതീക്ഷയോടെ അമ്പതാം ദിനവും വർണ്ണങ്ങൾ വാരിവിതറി യാത്രയായി

Comments

Popular posts from this blog

സഹ 2023