ക്യാമ്പിൽ നിന്നും
പ്രതീക്ഷ 2021
11/7/21 ഞായറാഴ്ച
സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ അഞ്ചാം ദിവസം ആയിരുന്നു. രാവിലെ 9:00 മണിക്ക് അസംബ്ലി ആരംഭിച്ചു. അസംബ്ലിക്ക് ശേഷം പ്രിൻസിപ്പാൾ കൃഷ്ണൻ സർ യൂറോ കപ്പിൽ കിരീടമണിഞ്ഞ അർജന്റീനയെ കുറിച്ച് ഒരു അവതരണം നടത്തുകയുണ്ടായി. ശേഷം അടുത്ത ദിവസത്തെ അസംബ്ലിയിൽ മെച്ചപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങൾ ടീച്ചർ എഡ്യൂക്കേറ്റർ ആയ ശ്രീ. സോമസുന്ദരൻ സർ തരുകയുണ്ടായി. ശേഷം 10:00 മണിക്ക് തന്നെ മുഖ്യാതിഥിയായ ശ്രീമതി. ആശ ടീച്ചറുടെ ക്ലാസ്സ് ആയിരുന്നു. ഐ സി ടി ഓൺലൈൻ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തലും പരിശീലനവും എന്നതായിരുന്നു ഇന്നത്തെപരിപാടി. അതിൽ google classroom , google docs,google slide തുടങ്ങിയവയെക്കുറിച്ച് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അധ്യാപിക വിദ്യാർത്ഥിയായ കുമാരി നാഫിയ ആയിരുന്നു പരിപാടി കോർഡിനേറ്റ് ചെയ്തത്.12 മണിക്ക് പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.2 മണിക്ക് അധ്യാപിക വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അസ്സൈമെന്റ് ചെയ്യുകയും അവ പൂർത്തീകരിച്ച് പ്രസ്തുത അധ്യാപകർക്ക് അയക്കുകയും ചെയ്തു. ഇന്നത്തെ വിഷയം — പ്രൈമറി ക്ലാസ്സിലെ ശാസ്ത്ര വുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ എന്നതായിരുന്നു.ശേഷം 5:00 മണിക്ക് സ്വഗൃഹത്തിൽ പൂന്തോട്ടം, കൃഷി എന്നിവ പരിപാലിക്കുന്നതിനും കളികൾക്കുമുള്ള സമയമായിരുന്നു.തുടർന്ന് കൃത്യം 7:15 ന് സമൂഹ പ്രാർത്ഥനയോടു കൂടി പാർലമെന്റ് ആരംഭിച്ചു. ആദ്യത്തെ അജണ്ടയായി ഡോക്ടർ. പി കെ. വാരിയർ അവർകളെ അനുശോചിച്ചു. ശേഷം തലേദിവസത്തേയും, ഇന്നത്തേയും പരിപാടികളുടെ പ്രവർത്തന അവലോകനം വിദ്യാഭ്യാസ മന്ത്രി ആയ ദിവ്യ, സാംസ്‌കാരിക വകുപ്പ് മന്ത്രി ആയ ശ്രുതി,ഫിനാൻസ് മിനിസ്റ്റർ ആയ ഉത്തര എന്നിവർ അവതരിപ്പിച്ചു.12/7/21—13/7/21 തിയതികളിൽ നടത്തുന്ന പരിപാടികൾ വൈസ് ചെയർപേഴ്സൺ കൃഷ്ണ തുളസി അവതരിപ്പിക്കയുണ്ടായി. തുടർന്ന് പാർലമെന്റിൽ പരിപാടികൾ മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങൾ എടുത്തു. 8:40 നു പാർലമെന്റ് അവസാനിപ്പിച്ചു.
Comments
Post a Comment