സഹ - 2023 പാലക്കാട് ഗവൺമെന്റ് വനിത ടിടിഐ 2021 - 23 ബാച്ചിലെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ്, സഹ - 2023 ന്റെ ഉത്ഘാടന യോഗം 2023 മെയ് 9ന് ഗവ എച്ച്എസ്എസ് അഗളിയിൽ വച്ച് ചേർന്നു. കുമാരി അമിതയുടെ പ്രാർത്ഥനയോടുകൂടിയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ടിടിഐ പ്രിൻസിപ്പലും ക്യാമ്പ് ഡയറക്ടറുമായ ശ്രീ. കൃഷ്ണൻ സർ യോഗത്തിന് സ്വാഗതo പറഞ്ഞു.പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. സഹ - 2023 ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്ത നാടകകൃത്തും സാഹിത്യകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ പി എസ് പയ്യനേടം സർ ആണ്. അധ്യാപകനും കഥാകൃത്തും ബാലസാഹിത്യകാരനും ആയ ശ്രീ കെ എൻ കുട്ടി മാസ്റ്റരാണ് ക്യാമ്പിൽ മുഖ്യ അതിഥിയായി എത്തിയത് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ശ്രീ ഷാജു, അഗളി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീ സത്യൻ, അഗളി എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ, ജി എസ് എസ് കൂക്കുമ്പാളയം ഹെഡ് മാസ്റ്റർ ശ്രീ ജോസഫ്, ഏകലവ്യ സ്കൂൾ പ്രിൻസിപാൾ ശ്രീ ബിനോയ്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റസാഖ്, ശ്രീ മൊയ്തീൻകുട്ടി,ശ്രീ സത്...
Comments
Post a Comment