സഹ 2023

 സഹ - 2023


പാലക്കാട് ഗവൺമെന്റ് വനിത ടിടിഐ 2021 - 23 ബാച്ചിലെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ്, സഹ - 2023 ന്റെ ഉത്ഘാടന യോഗം 2023 മെയ് 9ന് ഗവ എച്ച്എസ്എസ് അഗളിയിൽ വച്ച് ചേർന്നു.


കുമാരി അമിതയുടെ പ്രാർത്ഥനയോടുകൂടിയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ടിടിഐ പ്രിൻസിപ്പലും ക്യാമ്പ് ഡയറക്ടറുമായ ശ്രീ. കൃഷ്ണൻ സർ യോഗത്തിന് സ്വാഗതo പറഞ്ഞു.പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.


   സഹ - 2023 ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്ത നാടകകൃത്തും സാഹിത്യകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ പി എസ് പയ്യനേടം സർ ആണ്. അധ്യാപകനും കഥാകൃത്തും ബാലസാഹിത്യകാരനും ആയ ശ്രീ കെ എൻ കുട്ടി മാസ്റ്റരാണ് ക്യാമ്പിൽ മുഖ്യ അതിഥിയായി എത്തിയത് 

      ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ശ്രീ ഷാജു, അഗളി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീ സത്യൻ, അഗളി എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ, ജി എസ് എസ് കൂക്കുമ്പാളയം ഹെഡ് മാസ്റ്റർ ശ്രീ ജോസഫ്, ഏകലവ്യ സ്കൂൾ പ്രിൻസിപാൾ ശ്രീ ബിനോയ്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റസാഖ്, ശ്രീ മൊയ്തീൻകുട്ടി,ശ്രീ സത്യൻ, ടി.ടി.ഐ -യിലെ ടീച്ചർ എജ്യൂക്കേറ്റർ ആയ ശ്രീമതി സെൽമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 


ക്യാമ്പ് സെന്ററായ അഗളി ghss നെ കുറിച്ചും അഗളിയെ കുറിച്ചും പരിചയപെടുത്തിയത് പി ടി എ പ്രസിഡന്റായ ശ്രീ സുനിൽ സാർ ആണ്. ടി ടി ഐ യിലെ അധ്യാപകനായ ശ്രീ വിജയകൃഷ്ണൻ സർ ക്യാമ്പ് ഡയറി പരിചയപ്പെടുത്തി. ശേഷം ചെയർപേഴ്സൺ ആയ കുമാരി സ്നേഹയുടെ നന്ദി പ്രസംഗം കൂടി ഉദ്ഘാടന പരിപാടി അവസാനിച്ചു .


 ഉച്ചഭക്ഷണത്തിനുശേഷം മുഖ്യ അതിഥി ശ്രീ കെ എൻ കുട്ടി മാസ്റ്ററുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. സാഹിത്യലോകത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികളിലെ സാഹിത്യ അഭിരുചി വികസിപ്പിക്കുന്നതിനായി അധ്യാപകർക്ക് എന്തെല്ലാം ചെയ്യാനാവും എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. രാത്രി ഏഴുമണിക്ക് സമൂഹ പ്രാർത്ഥന നടത്തി. ശേഷം എട്ടുമണിക്ക് ക്യാമ്പുമായി ബന്ധപ്പെട്ട പാർലമെന്റ് യോഗം നടത്തി. ക്യാമ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവലോകനവും ചർച്ചയും നടത്തി. അധ്യാപക വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ രാത്രിയെ സംപുഷ്ടമാക്കി. രാത്രി ഭക്ഷണത്തോടുകൂടി ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.

Comments

Popular posts from this blog

പ്രതീക്ഷ 2021