ആദ്യാക്ഷരങ്ങൾ കുറിയ്ക്കുവാനായി നാളെയുടെ വാഗ്ദാനങ്ങൾ .........


പുതിയ അധ്യയനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം .........

ആ വിശ്വക്ഷേത്രത്തിൻ തീർത്ഥാടകരായ കുഞ്ഞു മനസ്സുകൾ പുതുവർഷത്തിൻ പുളകം പേറി പുത്തൻ പുസ്തക സഞ്ചിയും പുസ്തകത്തിൻ പുതുമണവുമേന്തി പുതിയ പ്രതീക്ഷകളുമായി വിദ്യാലയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു.
ആ കുഞ്ഞു കിടാങ്ങൾക്ക് മാതാപിതാക്കളെ ഒരു നിമിഷം പോലും പിരിഞ്ഞു നിൽക്കാൻ വയ്യാതെ തന്റെ മനസ്സിൽ ദുഃഖത്തിൻ വർഷമേഘമായി പെയ്തിറങ്ങുമ്പോൾ സാന്ത്വനത്തിന്റെ കുഞ്ഞു തെന്നലായ് അവരെ തഴുകുന്ന മാലാഖമാരാകുന്ന അധ്യാപകർ .........
അറിവിന്റെ പുതു ലോകത്ത് എത്തുന്ന അവരിൽ അനുഗ്രഹ സ്പർശമായി പെയ്തിറങ്ങുന്ന അധ്യാപകർ .....
അതിദൈർഘ്യമേറിയ ഇരുളിന്റെ പാതയിൽ കൈത്തിരി നാളമായി ജ്വലിച്ചുനിൽക്കുന്ന കാവൽ മാലാഖമാർ ..... ഈറൻ അണിഞ്ഞ ആ കുഞ്ഞു മിഴികളിൽ ആഹ്ലാദ പൂക്കൾ വിരിയിക്കുവാനായി വർണ്ണക്കടലാസിൽ പൊതിഞ്ഞ മധുരവും പഠന സാമഗ്രികളും വർണ്ണ ബലൂണുകളും നൽകി അവർ പ്രവേശന ഗാനത്തിന്റെ അകമ്പടിയോടുകൂടി പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെ സ്വാഗതം ചെയ്യുന്നു ......

അനാമിക
ഒന്നാം വർഷ വിദ്യാർത്ഥിനി

Comments

Popular posts from this blog

സഹ 2023