എല്ലാവർക്കും നമസ്ക്കാരം

ഓരോ കാലഘട്ടത്തിലും ഓരോ വെല്ലുവിളികൾ മനുഷ്യരാശിയെ  വേട്ടയാടാറുണ്ട്. 2020 മുതൽ നമ്മുടെ വിദ്യാലയ അന്തരീക്ഷത്തെ വീടിനുള്ളിൽ തടവിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ് - 19 എന്ന ഈ മഹാമാരി . വിദ്യാലയത്തിൽ നിന്ന് വിദ്യയാകുന്ന മധു നുകർന്ന് വർണ്ണശലഭമായി വിരാജിക്കേണ്ട നിങ്ങളെ TV യുടെയും സ്മാർട്ട് ഫോണിന്റെയും മുന്നിൽ തളച്ചിടാൻ ഈ മഹാമാരിക്ക് ഒരു പരിധി വരെ കഴിഞ്ഞ വർഷം കഴിഞ്ഞുവെന്നത് വസ്തുതയാണ്. 

കുട്ടികൾക്ക് അറിവ് വിതരണം ചെയ്യുന്ന സ്ഥാപനം മാത്രമല്ല ഇന്ന് വിദ്യാലയങ്ങൾ മറിച്ച്  വിഭിന്നങ്ങളായ പ്രവർത്തനങ്ങളിലൂടെ അറിവ് സ്വയം നിർമ്മിച്ചെടുക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന വേദി കൂടിയാണ്.
ഈ അറിവ് നിർമ്മാണ പ്രക്രിയയിലൂടെ കടന്നു പോവുമ്പോഴാണ് കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗാത്മകത അഥവാ ആത്മാവിഷ്കാരങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ പ്രകടമാകാറുള്ളത്. ഇതിനുള്ള…
ഓരോ സ്കൂൾകാലവും മഴക്കാലത്തോടെയാണ് തുടക്കം, അവധിക്കാലം വേനൽകാലത്തോടുകൂടിയും അതിനാൽതന്നെ കുട്ടികൾക്ക് തണുപ്പുള്ള ദിനങ്ങൾ മടിപിടിച്ചവയാണ് "ഒരിക്കൽ വെറുത്തദിനം പിന്നീട് കൊതിക്കുമെന്ന് അവർക്കറിയത്തില്ലലോ..."
ഈ ദിവസത്തെ 🌧️ഒരു പ്രത്യേകതകൂടിയുണ്ട് പുത്തൻ പുള്ളിയുടുപ്പും, ⛱️,🎒എടുത്തുകൊണ്ടു അമ്മക്കും അച്ഛനുമൊപ്പം വീട്ടിൽ നിന്നിറകുമ്പോഴേക്കും  കുസൃതികാട്ടി അവനും കൂടെയുണ്ടാവുയും😄.
മഴക്കൊപ്പം തന്നെ വർണ്ണാഭമായ ചിത്രങ്ങളും, വർണ്ണ കടലസുകളും, പുഞ്ചിരിതൂക്കിനിൽക്കുന്ന ടീച്ചറും, പുഞ്ചിരി നിറഞ്ഞ വ്യത്യസ്‌ത നിറങ്ങളാർന്ന കസേരകളും മധുരമാർന്ന മിഠായികളും നിറഞ്ഞതായിരിക്കുമല്ലോ ഓരോ പുതുദിനവും...........
ചിലർ മധുരമാർന്ന😊 , മറ്റുചിലർ 🌧️താളത്തോടൊപ്പം 😭ചുവടുവച്ചുമാണ് തുടക്കമിടുന്നത്....
                ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുയാത്ര  തുടങിയ വ്യത്യസ്‌തദിന മായിരുന്നു അന്ന്. ആദ്യ ദിനത്തിൽ ചിരിച്ചാണോ കരഞ്ഞാണോ സ്കൂളിൽ എത്തിയതെന്നു ഓർമയില്ലാത്തതിനാൽ ഞാൻ അമ്മയോട് ചോദിച്ചുനോക്കി "അമ്മപറഞ്ഞു കരച്ചിലൊന്നും ഉണ്ടായില്ല എന്ന് "🤩 പുഞ്ചിരിയോട് കൂടിയദിനങ്ങളായിരുന്നു....ഞങ്ങൾക്ക്....................🥳
ചിലപ്പോ... മൂന്നുപേരും ഒപ്പം ഉള്ളതുകൊണ്ടാവും ലേ....😍ഞങ്ങളുടെ വീടിനടുത്തുള്ള വിജയലക്ഷ്മിടീച്ചർ ആയിരുന്നു ആദ്യ അധ്യാപിക. എന്റെ മനസ്സിൽ ഇന്നും പതിഞ്ഞു കിടക്കുന്ന ഒരുചിത്രമാണിത് :-ചുറ്റി ലും പരന്നു കിടക്കുന്ന കസേരകൾ അറിയാത്ത കുറേക്കുട്ടികൾ ഇഷ്ട്ട- മുള്ള കസേരയിൽ ഇരിക്കാമായിരുന്നു
ഞങ്ങൾ മൂന്നുപേരും മറ്റുകുട്ടികളും ടീച്ചർ നൽകിയ മിഠായികൾ കഴിച്ചും ടീച്ചറുടെ പാട്ടുകൾ കേട്ടു ഒപ്പം അനിയത്തിയും ടീച്ചറുടെ മേശ മുകളിൽ കയറി നിന്നും പാട്ടുപാടി.....  രസകരമായ ഒരു ദിനമായിരുന്നു അത്.......🤩🤩🤩 സന്തോഷത്തിന്റെ ദിനങ്ങൾ 🥳😍🥳😍🥳😍


എല്ലാ മഴക്കാലത്തേയും പോലെ 🌧️ഒരുപുതുവർഷം കൂടി ആരംഭിക്കുകയാണ്.  പുതിയൊരു മായാലോകത്തിലേക്ക് നമ്മുടെ കൊച്ചുകൂട്ടുകാർ തുടക്കം കുറിക്കുകയാണ് "ഓരോ പൊൻപുലരിയിലും 🌻ലെ തേൻനുകരുന്ന 🦋🦋🦋ക്ക് പാറിപ്പറന്ന് വിജയങ്ങൾ നേടാനാവട്ടെ............ എന്ന് ആശംസിക്കുന്നു.......🥳🥳



അഞ്ജന കൃഷ്ണ. കെ
1st year
G.T.T.I(W). KUMARAPURAM

Comments

Popular posts from this blog

സഹ 2023