ആദ്യാക്ഷരം കുറിച്ച ദിനം
ആദ്യാക്ഷരം കുറിച്ച ദിനം.....🥰
നീണ്ട പതിനാല് വർഷത്തെ സ്കൂൾ ജീവിതവും ഡിഗ്രി കാലവും കഴിഞ്ഞു അദ്ധ്യാപിക ആവുക എന്നതിന്റെ ആദ്യ പടി എന്നോണം ഇവിടെ എത്തി നില്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ വളരെയേറെ മാധുര്യം നിറഞ്ഞത് ആയിരുന്നു വിദ്യാലയ ജീവിതം.... മറ്റൊരു പ്രവേശനോത്സവം കൊടിയെറുമ്പോൾ മനസ്സ് ആ കുഞ്ഞുടുപ്പും പോപ്പി കുടയും പുത്തൻ ബാഗും കൊണ്ട് ആകാംഷയോടെ സ്കൂളിന്റെ പടി കയറിയ നാല് വയസ്സുകാരിയിലേക് പോകുന്നു. അമ്മയോടൊപ്പമായിരുന്നു എന്റെ ആദ്യ സ്കൂൾ യാത്ര... വിവിധ വര്ണക്കടലാസുകൾ കൊണ്ടുള്ള തോരണങ്ങളും ബലൂണുകളും ഒക്കെ ആയിരുന്നു എന്റെ കുഞ്ഞിക്കണ്ണുകളിൽ ഉടക്കിയത്.. ക്ലാസ്സിന്റെ വാതിൽക്കൽ നിന്ന് തന്നെ അമ്മ വരേണ്ടന്നു ടീച്ചർ പറഞ്ഞു. ആദ്യം ഒന്ന് പകച്ചുവെങ്കിലും ടീച്ചർ തന്ന മിട്ടായികളും വാങ്ങി ടീച്ചറുടെ കയ്യും പിടിച്ചു ഞാൻ അകത്തു ചെന്നു.. എന്റെ കൈയിലെ മിട്ടായികളിൽ ഒന്നിന്റെ കവർ തൊലിച്ചു എനിക്ക് കഴിക്കാൻ തന്നിട്ട് അവിടെ ഉള്ള ഒരു കുഞ്ഞു കസേരയിൽ എന്നെ ഇരുത്തി. ചുറ്റുമുള്ള കുട്ടികൾക്കു വിവിധ ഭാവങ്ങൾ ആയിരുന്നു. ചിലർ വാവിട്ട്‍ കരയുന്നു.😭😭.... മറ്റു ചിലർ ആകട്ടെ നിർത്തിയ കരച്ചിൽ പുനരാരംഭിക്കുന്നു .😖😖.. വേറെ ചിലർ ആണെങ്കിലോ പെട്ടലോ ഈശ്വരാ എന്ന ഭാവത്തിലും 🤭😁... എനിക്ക് എന്തോ കരച്ചിൽ വന്നില്ല.സ്കൂളിൽ നിന്ന് പുതിയ കുട്ടുകാരെ കിട്ടും എന്ന് അമ്മ പറഞ്ഞത് കൊണ്ടോ മിട്ടായികൾ കിട്ടിയ സന്തോഷം കൊണ്ടാണോ അറിയില്ല ഞാൻ വളരെ ഉത്സാഹവതി ആയിരുന്നു.. (എന്നാൽ അത് വരാനിരിക്കുന്ന കരച്ചിലുകൾക്ക് മുന്നുള്ളതാണ് എന്ന് അന്ന് അറിഞ്ഞില്ല 😪😪😪)
ഞാൻ കരയുമോ എന്ന് ഭയന്ന അമ്മക്ക് എന്റെ ചിരിച്ച മുഖം കണ്ടപ്പോഴാണ് തോന്നുന്നു ശ്വാസം നേരെ വീണത്🤭🤭🤭ഈ ഓർമ്മകൾക്ക് ഇന്നും എന്റെ മനസ്സിൽ നാരങ്ങ മിഠായി മധുരമാണ് 😇🍡
മിഠായി മധുരങ്ങളോ കരച്ചിൽ ആരവങ്ങളോ ഇല്ലാത്ത ഓൺലൈൻ ആയി ഇന്ന് മറ്റൊരു പ്രവേശനോത്സവം... അറിവിന്റെ ആദ്യദീപം കൊളുത്തുന്ന എല്ലാ കുഞ്ഞുകൂട്ടുകാര്കും പ്രവേശനോത്സവാശംസകൾ... 🌹🍡🎊🎉 🥰🥳🥳🎊🎉
🌼 അക്ഷയ🌼
1st year D. Eld
GTTE(w) kumarapuram palakkad
Comments
Post a Comment