ഓർമ്മകൾ .
ഓർമ്മകൾ ....😊
പുത്തനുടുപ്പും, പുള്ളിക്കുട,. പുറത്ത് നല്ലമഴ. സ്കൂളിലേക്ക് പോവാം എന്ന് അമ്മ പറഞ്ഞപ്പോൾ സന്തോഷത്തോടെ പുറപ്പെട്ടു.കാരണം മഴയാണല്ലോ പുറത്ത്😊. കുടയും ചൂടി വെള്ളവും തട്ടി തെറിപ്പിച്ച് അങ്ങനെ നടന്നു.... സ്കൂളിന് മുന്നിലെത്തി.തോരണങ്ങളെല്ലാം തൂക്കി നന്നായി അലങ്കരിച്ചിരുന്നു."ഹായ് എന്ത് രസം " എന്ന് മനസ്സിൽ തോന്നി.അമ്മയോടൊപ്പം നടന്ന് ക്ലാസ്സ് മുറിയിൽ എത്തി.ക്ലാസ്സ് മുറി കണ്ടപ്പോൾ തന്നെ ചെറുതായി ഒന്ന് അമ്പരന്നു.അമ്മയുടെ സാരി തുമ്പ് മുറുക്കെ പിടിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറി.നോക്കിയപ്പോൾ അവിടെ പലനിറത്തിലുള്ള കുഞ്ഞി കസേരകൾ.ഇഷ്ട്ടപ്പെട്ട നീല നിറത്തിലുള്ള കസേര കണ്ടപ്പോൾ അതിൽ കയറിയിരുന്നു. സാരിത്തുമ്പിൽ പിടിച്ചുകൊണ്ട് ആയിരുന്നു ഇരുപ്പ്. ടീച്ചർ ക്ലാസിൽ എത്തിയപ്പോൾ എൻ്റെ പിടുത്തം വിടുവിച്ചു കൊണ്ട് അമ്മ പുറത്തേക്ക് നടന്നു.ജനാലക്കേതിർവശത്ത് സീറ്റ് കിട്ടി യത്തിനാൽ അമ്മയെ എനിക്ക് ശരിക്കും കാണാമായിരുന്നു.ഇടക്കിടക്ക് പുറത്തേക്ക് നോക്കി അമ്മ അവിടെ തന്നെ യില്ലെ എന്ന് ഉറപ്പുവരുത്തും.അങ്ങനെ പേര് ചോദിച്ച് കൊണ്ട് ടീച്ചർ എൻ്റെ മുന്നിൽ വന്നു.പേര് പറഞ്ഞു നോക്കിയപ്പോൾ അമ്മയെ കാണുന്നില്ല.
എനിക്ക് അമ്മയുടെ അടുത്ത് പോണേ എന്ന് പറഞ്ഞു ഞാൻ ക്ലാസ്സിനു പുറത്തേക്ക് ഓടി. ടീച്ചർ പിന്നാലെ ഓടി വന്ന് എന്നെ വാരിയെടുത്തു.എന്നിട്ട് കസേരയിൽ ഇരുത്തി.എന്നിട്ട് ടീച്ചർ മിഠായി കവർ കാണിച്ചിട്ട് പറഞ്ഞു"കരയാതെ ഇരിക്കുന്ന കുട്ടികൾക്ക് മാത്രമേ ടീച്ചർ മിഠായി തരുള്ളൂ" എന്ന്. അങ്ങനെ ഞാൻ അടക്കം കരയുന്ന എല്ലാ കുട്ടികളും കരച്ചിലിൻ്റെ ശക്തി കുറച്ചു. കരച്ചിൽ ഒരുവിധം നിന്നപ്പോൾ ടീച്ചർ എല്ലാവർക്കും മിഠായി തന്നു.നല്ല പാട്ടുകൾ ഒക്കെ പാടി തന്ന് അന്ന് ടീച്ചർ ഞങ്ങളെ ഹാപ്പി യാക്കി .നാളെയും നല്ല കുട്ടികളായി സ്കൂളിൽ വരണമെന്ന് പറഞ്ഞ് ഞങ്ങളെ അമ്മമാർക്കൊപ്പം ഞങ്ങളെ വിട്ടു.
ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആണ് ഈ പ്രവേശനോത്സവ ദിനം.
അക്ഷര ലോകത്തേക്ക് കാൽ വക്കുന്ന എല്ലാ കുരുന്നുകൾക്ക് ആശംസകൾ നേരുന്നു
ASWATHI.N
1 St year
G.T.T.I.(W) KUMARAPURAM
This comment has been removed by the author.
ReplyDeleteഇങ്ങനെ വായിച്ചുകൊണ്ടേയിരിക്കാൻ തോന്നും. ഇനിയും എഴുത്തുകൾ പ്രതീക്ഷിക്കുന്നു. ഒരായിരം ആശംസകൾ അശ്വതി😘
Delete