പ്രതീക്ഷകൾ പ്രകാശിക്കുന്ന പ്രവേശനോത്സവം
🌹പ്രവേശനോത്സവം 🌹
പ്രവേശനോത്സവം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓടിയെത്തുന്നത് എന്റെ അനുഭവം തന്നെയാണ്. പുത്തൻ ഉടുപ്പിട്ട ബാഗും കുടയുമായി അങ്ങ് കയറിച്ചെന്നു. ശിങ്കാരിമേള ത്തിന്റെ അകമ്പടിയോടുകൂടി ആയിരുന്നു വരവേൽപ്പ്. വലതുകാൽ വച്ചാണോ കയറിച്ചെന്നേ എന്നെനിക്കറിയില്ല. എങ്കിലും ഞാൻ ആ ക്ലാസ്സിലേക്ക് ചെന്നു. പുത്തനുടുപ്പും ഇട്ട് പുതിയ കുട്ടികൾ. എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കുന്നു. അമ്മായിയുംമായാണ് ഞാൻ പോയത്. സാരിത്തുമ്പ് മുറുകെ പിടിച്ച് ഞാൻ അവിടെ നിന്നും. ടീച്ചർ എന്നെ ബെഞ്ചിൽ ഇരുത്താൻ ആവശ്യപ്പെട്ടു. എനിക്കൊരു ലഡ്ഡുവും തന്നു. ലഡു കൈക്കലാക്കിയ തോടെ സാരിത്തുമ്പ് പിടിവിടാതെ ഞാൻ മുറുകെ പിടിച്ചു. ടീച്ചർ വന്ന് എന്നെ ബെഞ്ചിൽ ഇരുത്തി. കരയരുത് ഞാൻ പുറത്ത് ഉണ്ടാകും എന്ന് അമ്മായി എന്നോട് പറഞ്ഞു. എന്നെ എങ്ങാനും ഒറ്റയ്ക്കാക്കി പോകുമോ എന്നായിരുന്നു എന്റെ പേടി. എന്നെ അവിടെ ഇരുത്തി അമ്മായി പുറത്തേക്ക് പോയി. ഞാൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. എനിക്ക് കൂട്ടെന്ന പോലെ കുറെ പേർ എന്റെ കൂടെ ഇരുന്ന് കരയുന്നുണ്ടായിരുന്നു. ക്ലാസിനു പുറത്തു നിൽക്കാം എന്ന് പറഞ്ഞ് അമ്മായി അവിടെ നിന്നും പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടു. എന്നെ ഒറ്റയ്ക്കാക്കി പോവുകയാണെന്ന് മനസ്സിലായി ഞാൻ നിലവിളിച്ച് കരയാൻ തുടങ്ങി. അവസാനം ക്ലാസിൽ നിന്നും ഇറങ്ങിയോടി . ടീച്ചർ എന്റെ പുറകെ ഓടി വന്നു എന്നെ പിടിച്ചു. ക്ലാസിലേക്ക് കൊണ്ടിരുത്തി. അഞ്ചു മിനിറ്റിനു ശേഷം പുറത്തുപോയ അമ്മായി സാധനങ്ങളും വാങ്ങി സ്കൂളിലെത്തി. അമ്മായിയെ കണ്ടതോടെ സന്തോഷമായി. അവസാനം ടീച്ചർ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പറഞ്ഞതോടെ സന്തോഷത്തിന്റെ ഒരായിരം നക്ഷത്രങ്ങൾ എന്നിൽ തിളങ്ങി 😆🤩🤩🤩🤩🤩🤩
ശ്രുതി. M
1st year D. El. Ed student
Govt TTI(W) Palakkad
Comments
Post a Comment