ആശംസകൾ ...
എല്ലാവർക്കും നമസ്ക്കാരം
ഓരോ കാലഘട്ടത്തിലും ഓരോ വെല്ലുവിളികൾ മനുഷ്യരാശിയെ വേട്ടയാടാറുണ്ട്. 2020 മുതൽ നമ്മുടെ വിദ്യാലയ അന്തരീക്ഷത്തെ വീടിനുള്ളിൽ തടവിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ് - 19 എന്ന ഈ മഹാമാരി . വിദ്യാലയത്തിൽ നിന്ന് വിദ്യയാകുന്ന മധു നുകർന്ന് വർണ്ണശലഭമായി വിരാജിക്കേണ്ട നിങ്ങളെ TV യുടെയും സ്മാർട്ട് ഫോണിന്റെയും മുന്നിൽ തളച്ചിടാൻ ഈ മഹാമാരിക്ക് ഒരു പരിധി വരെ കഴിഞ്ഞ വർഷം കഴിഞ്ഞുവെന്നത് വസ്തുതയാണ്.
കുട്ടികൾക്ക് അറിവ് വിതരണം ചെയ്യുന്ന സ്ഥാപനം മാത്രമല്ല ഇന്ന് വിദ്യാലയങ്ങൾ മറിച്ച് വിഭിന്നങ്ങളായ പ്രവർത്തനങ്ങളിലൂടെ അറിവ് സ്വയം നിർമ്മിച്ചെടുക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന വേദി കൂടിയാണ്.
ഈ അറിവ് നിർമ്മാണ പ്രക്രിയയിലൂടെ കടന്നു പോവുമ്പോഴാണ് കുട്ടികളുടെ വിഭിന്നങ്ങളായ
സർഗ്ഗാത്മകത അഥവാ ആത്മാവിഷ്കാരങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ പ്രകടമാകാറുള്ളത്. ഇതിനുള്ള ഒരു അന്തരീക്ഷമാണ് കഴിഞ്ഞ വർഷം കോവിഡ് എന്ന മഹാമാരി നമ്മെ തടഞ്ഞത്. ഓൺലൈൻ മാധ്യമങ്ങളുടെ അനന്ത സാധ്യതയെ ഉപയോഗിച്ച് ഈ പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി തീർക്കാൻ നമുക്ക് സാധിക്കണം.
നമ്മുടെ സ്ഥാപനത്തിലെ അധ്യാപക വിദ്യാർത്ഥിനികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും പരസ്പരം പങ്കുവയ്ക്കാനും വിലയിരുത്താനും അതുവഴി നവീകരിക്കാനുമുള്ള വലിയ ഒരു വേദിയാണ് Digital Chalk എന്ന ഈ ബ്ലോഗ് . കുട്ടികളുടെ വ്യത്യസ്തമായ വിവിധ കഴിവുകൾ - അത് രചനകളാവട്ടെ - പ്രകടനങ്ങളാവട്ടെ -
ഉത്പന്നങ്ങളാവട്ടെ എല്ലാം തന്നെ നമുക്ക് ഈ ബ്ലോഗിലൂടെ പങ്കു വയ്ക്കാം.
അറിവിന്റെ ആഘോഷമായ ഈ
പ്രവേശനോത്സവദിനത്തിൽ ആരംഭിക്കുന്ന ഈ ബ്ലോഗിൽ നിങ്ങളുടെ സർഗ്ഗാത്മകതയ്ക്ക് വർണ്ണാഭമായ പൂക്കളം തീർക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു ...
സ്നേഹപൂർവ്വം,
സോമസുന്ദരൻ.ബി
(പ്രിൻസിപ്പാൾ ഇൻ ചാർജ് )

മഹാമാരിയെ തോൽപിച്ചു കൊണ്ട് നമുക്ക് മുന്നേറാം... ഒത്തൊരുമിച്ചു മുന്നേറാം.... 🤲🤲💪
ReplyDelete👍
ReplyDelete👍👍
ReplyDelete👍👍👍👍👍
ReplyDelete