Posts

അഗളിയിൽ നിന്നും.......

Image
 

സഹ 2023

 സഹ - 2023 പാലക്കാട് ഗവൺമെന്റ് വനിത ടിടിഐ 2021 - 23 ബാച്ചിലെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ്, സഹ - 2023 ന്റെ ഉത്ഘാടന യോഗം 2023 മെയ് 9ന് ഗവ എച്ച്എസ്എസ് അഗളിയിൽ വച്ച് ചേർന്നു. കുമാരി അമിതയുടെ പ്രാർത്ഥനയോടുകൂടിയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ടിടിഐ പ്രിൻസിപ്പലും ക്യാമ്പ് ഡയറക്ടറുമായ ശ്രീ. കൃഷ്ണൻ സർ യോഗത്തിന് സ്വാഗതo പറഞ്ഞു.പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.    സഹ - 2023 ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്ത നാടകകൃത്തും സാഹിത്യകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ പി എസ് പയ്യനേടം സർ ആണ്. അധ്യാപകനും കഥാകൃത്തും ബാലസാഹിത്യകാരനും ആയ ശ്രീ കെ എൻ കുട്ടി മാസ്റ്റരാണ് ക്യാമ്പിൽ മുഖ്യ അതിഥിയായി എത്തിയത്        ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ശ്രീ ഷാജു, അഗളി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീ സത്യൻ, അഗളി എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ, ജി എസ് എസ് കൂക്കുമ്പാളയം ഹെഡ് മാസ്റ്റർ ശ്രീ ജോസഫ്, ഏകലവ്യ സ്കൂൾ പ്രിൻസിപാൾ ശ്രീ ബിനോയ്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ റസാഖ്, ശ്രീ മൊയ്തീൻകുട്ടി,ശ്രീ സത്...

Vijayotsavam 2019-21

Image
 
Image
  X'mas celebration 🎉🎉🎉                പാലക്കാട് ഗവ. ടി.ടി.ഐ - യിലെ ക്രിസ്തുമസ് ദിനാഘോഷം വളരെ വിപുലമായി തന്നെ ഇന്ന് സ്ഥാപനത്തിൽ വച്ച് ആഘോഷിച്ചു. അധ്യാപക വിദ്യാർത്ഥിനിയായ കൃപ സ്വാഗതത്തോടെ  പ്രിൻസിപ്പാൾ കൃഷ്ണൻ  സർ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടികളിൽ അധ്യാപക വിദ്യാർത്ഥിനികൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാന്റാക്ലോസ് ആയി വേഷമിട്ട ശ്രുതിയുടെ മികച്ച പ്രകടനവും  ക്രിസ്തുമസ് ഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കലും cake cutting ഉം കസേരകളിയുമെല്ലാം ഇന്നത്തെ പരിപാടിക്ക് പുതുനിറം നൽകി....    🥰🥰

പ്രതീക്ഷ 2021

  പ്രതീക്ഷ 2021 15/7/2021   സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് എന്റെ ഒമ്പതാം ദിവസം. 9 മണിക്ക് വ്യത്യസ്തയിനം പരിപാടികളോടെ അസംബ്ലി ആരംഭിച്ചു. 10 മണിക്ക് ഗൂഗിൾ മീറ്റിൽ ജനാർദ്ദനൻ പുതുശ്ശേരി യുടെ നാടൻപാട്ടുകളുടെ അവതരണവും, നാടൻകലാ ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും ആയിരുന്നു.  വേദിയെ ഇളക്കി മറിച്ച് ഇമ്പമേറിയ നാടൻപാട്ട് അധ്യാപക വിദ്യാർത്ഥികളുടെ ആസ്വാദനതലത്തെ അത്യുന്നതിയിലെത്തിച്ചു. സാധാരണ ജന ജീവിതങ്ങളുടെ നേരനുഭവങ്ങൾ വരികളിലൂടെ ചുണ്ടുകളിൽനിന്ന് ചുണ്ടിലേക്ക്  പകർന്ന നാടൻ പാട്ടിന്റെ ഓരോ വരികളും സാറിന്റെ അവതരണവും ദൃശ്യവിരുന്നിന് അവസരമൊരുക്കി. മൺമറഞ്ഞുപോയ മലയാള പദങ്ങളും പുരാവസ്തുക്കളും നാടൻ വാദ്യോപകരണത്തിന്റെയും പ്രദർശനം കൗതുകവും ആവേശവും  ഉണർത്തി. കടങ്കഥകളും അഭിനയ കളരികളും, കുസൃതിത്തരങ്ങളും, കൊണ്ട് നാലുമണിക്കൂർ പരിപാടികളുടെ ഉത്സവം തിമിർപ്പായിരുന്നു. അധ്യാപക വിദ്യാർത്ഥിയും നാടൻപാട്ടു കലാകാരിയുമായ രമ്യയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. പരിപാടിയിൽ മഞ്ജു സ്വാഗതവും ശ്രീ വിദ്യ നന്ദിയും പറഞ്ഞു. 10 മണിക്ക് ആരംഭിച്ച പരിപാടി 2.10 ന് അവസാനിച്ചു.  തുടർന്ന് പ്രവർത്തി പഠനത്തിൽ...

മഴവില്ല് ..... ക്യാമ്പ് പത്രം

Image